തലശ്ശേരിയിൽ മലമ്പനി വ്യാപകം; നടപടിയുമായി ആരോഗ്യ വിഭാഗം

By Desk Reporter, Malabar News
Malaria
Representational Image

കണ്ണൂർ: തലശ്ശേരിയിൽ മലമ്പനി വ്യാപകമാകുന്ന പശ്‌ചാത്തലത്തിൽ നടപടിയുമായി ആരോഗ്യ വിഭാഗം. തലശ്ശേരി നഗരസഭ, ചാലിൽ പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ വെക്‌ടർ കൺട്രോൾ യുണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ഊർജിത മലമ്പനി നിയന്ത്രണ പരിപാടി ആരംഭിച്ചത്.

തലശ്ശേരി മേഖലയിലെ തീരപ്രദേശങ്ങളിൽ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ മലമ്പനി റിപ്പോർട് ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് രോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരോഗ്യ വിഭാഗം ഊർജിതമാക്കിയത്.

രോഗം പരത്തുന്ന കൊതുകുകൾ പെരുകുന്നത് തടയാൻ തീരപ്രദേശങ്ങളിൽ ഉൾപ്പടെയുള്ള ആഴം കുറഞ്ഞ കിണറുകളിൽ ഗപ്പി മൽസ്യത്തെ നിക്ഷേപിക്കുകയും കിണറുകളും ജലസംഭരണികളും കൊതുകുവല ഉപയോഗിച്ച് മൂടുകയും ചെയ്‌തു.

ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ അനോഫിലിസ് കൊതുകുകളുടെ സാന്നിധ്യം വ്യാപകമാകുന്നതായി കണ്ടെത്തി. കിണറുകളിലും മറ്റ് ജലാശയങ്ങളിലുമാണ് കൊതുകുകൾ പെരുകുന്നത്. തീരദേശ മേഖലയിലാണ് കൊതുകുകളുടെ സാന്നിധ്യം കൂടുതൽ ഉള്ളത്.

Malabar News:  വനിത നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE