വയനാട്: സര്‍ക്കാര്‍ ഉദ്യോഗസ്‌ഥയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ ജീവനക്കാരിയായ എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് ജീവനൊടുക്കിയത്. സബ് ആര്‍ടിഒ ഓഫിസിലെ സീനിയര്‍ ക്ളര്‍ക്കാണ് സിന്ധു.
ഇന്ന് രാവിലെയാണ് സിന്ധുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതയാണ്. മരണകാരണം ഇതുവരെ വ്യക്‌തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പിതാവ്: ആഗസ്‌തി, മാതാവ്: പരേതയായ ആലീസ്. ജോസ്, ഷൈനി, ബിന്ദു, നോബിള്‍ എന്നിവർ സഹോദരങ്ങളാണ്.
Most Read: മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസ്; ഹരജികൾ തള്ളി കോടതി