മാതൃശിശുസംരക്ഷണ കേന്ദ്രം കുഞ്ഞിനെ മാറിനൽകി; പരാതി

By News Desk, Malabar News
Kozhikode illegal adoption case; The baby will be handed over to the mother
Representational Image
Ajwa Travels

കോഴിക്കോട്: മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ (ഐഎംസിഎച്ച്) ജൻമം നൽകിയ അമ്മക്ക് കുഞ്ഞിനെ മാറിനൽകിയതായി പരാതി. ജൂൺ ആറിന് രാവിലെ 10.15ന് ഐഎംസിഎച്ചിൽ പ്രസവിച്ച വടകര സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് മാറിയത്. ആൺകുട്ടിയാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും കുഞ്ഞിനെ കാണിക്കാതെയാണ് അമ്മയിൽനിന്ന് മാറ്റിയതെന്നും അച്ഛൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇതിനെപ്പറ്റി പിന്നീട് ചോദിച്ചപ്പോൾ കുട്ടി കരയാത്തതുകൊണ്ടാണ് അമ്മയിൽനിന്ന് മാറ്റിയതെന്നും ചികിൽസയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്‌തതെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞത്. അമ്മയോടും കുഞ്ഞിന്റെ അമ്മമ്മയോടും അടുത്തുണ്ടായിരുന്ന നഴ്‌സ് പറഞ്ഞത് ആൺകുട്ടിയാണെന്നായിരുന്നു. പ്രസവിച്ച് പത്തുമിനിറ്റ്‌ കഴിഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് പെൺകുഞ്ഞിനെ കൊണ്ടുവന്ന് കാണിച്ചു. കുഞ്ഞിന്റെ ചുണ്ടിന് വൈകല്യമുണ്ടെന്നും ശാരീരികമായ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്നുമാണ് ആശുപത്രി അധികൃതർ നൽകിയ രേഖകളിലുള്ളതെന്നും കുഞ്ഞിന്റെ അച്ഛൻ പറഞ്ഞു. കുഞ്ഞിന്റെ ആദ്യമാസംമുതൽ അവസാനമാസംവരെ എല്ലാ ഘട്ടത്തിലും സ്‌കാനിങ്‌ പരിശോധനകൾ പൂർത്തിയാക്കിയതാണ്. അപ്പോഴൊന്നും ഡോക്‌ടർമാർ ആരുംതന്നെ ശാരീരിക പ്രശ്‌നങ്ങളുള്ളതായി ദമ്പതിമാരോട് പറഞ്ഞിട്ടില്ല.

കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡോക്‌ടർമാർ പറഞ്ഞ എല്ലാ പരിശോധനകളും പൂർത്തിയാക്കിയതാണ്. കുഞ്ഞിനെ മാറിപ്പോയതാണെങ്കിൽ ബന്ധപ്പെട്ടവർക്കെതിരേ നടപടി വേണമെന്നും യഥാർഥ കുഞ്ഞിനെ കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള ശാസ്ത്രീയപരിശോധനകൾ വേണമെന്നുമാവശ്യപ്പെട്ട് ദമ്പതിമാർ ഒമ്പതാംതീയതി മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.

പിതൃത്വം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഡിഎൻഎ പരിശോധന കഴിയാതെ തങ്ങൾക്ക് ഈ കാര്യത്തിൽ ഒന്നുംചെയ്യാനില്ലെന്ന നിലപാടിലാണ് പോലീസ്. കേസെടുക്കണമെങ്കിൽ ഡിഎൻഎ പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്നും മെഡിക്കൽ കോളേജ് പോലീസ് അധികൃതർ പറഞ്ഞു. പരിശോധനാഫലം വന്നശേഷംമാത്രമേ കേസെടുക്കൂവെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

എന്നാൽ, കുഞ്ഞ്‌ മാറിപ്പോയിട്ടില്ലെന്നും പരാതിയുണ്ടായ ഉടൻ പ്രാഥമികാന്വേഷണം നടത്തിയെന്നും മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. സി ശ്രീകുമാർ പറഞ്ഞു. കോടതിയോ പോലീസോ നിർദ്ദേശിക്കാതെ ഡിഎൻഎ പരിശോധന നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

Most Read: ലീവ് കിട്ടിയില്ല; കൈക്കുഞ്ഞുമായി ജോലിക്കെത്തി വനിതാ കോൺസ്‌റ്റബിൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE