കുരുന്നുകൾ സ്‌കൂളിലേക്ക്; സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

By News Desk, Malabar News
school reopen
Representational Image
Ajwa Travels

തിരുവനന്തപുരം: ഒന്നര വർഷം നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ന് സ്‌കൂളിലേക്ക് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ, വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ പ്രവർത്തകർ, വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകർ തുടങ്ങിയവർ പ്രവേശനോൽസവം ഏറ്റെടുത്തിരിക്കുകയാണ്. ഈ ദിവസം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ദിവസമായി മാറുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥികൾക്കും രക്ഷിതാക്കളും ഒട്ടും ആശങ്ക വേണ്ട, കേരള സർക്കാർ ഒപ്പമുണ്ട്. കൂടാതെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ആവശ്യമുള്ള പരിഷ്‌കാരങ്ങൾ വരുത്തുമെന്നും ഒരാഴ്‌ചക്ക് ശേഷം അവലോകനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം കോട്ടൺഹിൽ രാവിലെ 8.30ന് പ്രവേശനോൽസവം ആരംഭിച്ചു. ഏറെ നിയന്ത്രണങ്ങളോടെയാണ് സ്‌കൂളുകൾ തുറക്കുന്നത്. പ്രൈമറി, 10, പ്ളസ്‌ ടു ക്‌ളാസുകളാണ് ആദ്യം തുടങ്ങുക. 8, 9 ക്‌ളാസുകൾ ഈ മാസം 15ന് ആരംഭിക്കും. 42 ലക്ഷത്തോളം വിദ്യാർഥികൾ ഇന്ന് സ്‌കൂളിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

മിഠായിക്കൊപ്പം മാസ്‌കും സാനിറ്റൈസറും കൂടി നിറച്ചാണ് ഇക്കുറി പ്രവേശനോൽസവ സമ്മാനപ്പൊതികൾ ഒരുക്കിയിരിക്കുന്നത്. കോവിഡ് ആശങ്കകളെ ജാഗ്രതയോടെ മറികടക്കാനുളള തയ്യാറെടുപ്പിന്റെ ഭാഗമായി സ്‌കൂളുകളിൽ സിക് റൂം ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിൽ അസ്വസ്ഥത അനുഭവപ്പെടുന്ന കുട്ടികളോ അധ്യാപകരോ ഉണ്ടായാൽ അവരെ സിക് റൂമിലേക്ക് മാറ്റും.

Also Read: വിവാദങ്ങൾ മുറുകുന്നു, കുരുക്കിലാക്കി വാങ്കഡെ; പരാതിപ്പെട്ടാൽ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE