തൊഴിൽ നിയമ കരട് പുറത്തിറക്കി; രാത്രി ഡ്യൂട്ടിക്ക് വനിതാ ജീവനക്കാരുടെ സമ്മതം നിർബന്ധം

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: തൊഴിലിട സുരക്ഷ, ആരോഗ്യം, പ്രവൃത്തി സാഹചര്യം എന്നിവ സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ തൊഴിലിട സുരക്ഷാ നിയമത്തിന്റെ കരട് തൊഴിൽ മന്ത്രാലയം പുറത്തിറക്കി. രാത്രി 7നും പുലർച്ചെ 6നും ഇടയിലായി വനിതാ ജീവനക്കാർക്ക് ഡ്യൂട്ടി കൊടുക്കാൻ ജീവനക്കാരിയിൽ നിന്നും മുൻ‌കൂർ അനുമതി വാങ്ങണം. വാഹനലഭ്യത ഉറപ്പുവരുത്തണം. സ്‌ഥാപനത്തിൽ ആരോഗ്യപരമായ പ്രവൃത്തി സാഹചര്യങ്ങൾ ഉറപ്പുവരുത്തണം. പ്രസവാവധി സംബന്ധിച്ച വ്യവസ്‌ഥകൾക്ക് വിരുദ്ധമായി പ്രവൃത്തി നൽകരുത് തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് കരട്‌ ചട്ടങ്ങളിൽ തൊഴിൽ മന്ത്രാലയം മുന്നോട്ട് വെക്കുന്നത്.

തുറമുഖങ്ങളിൽ ജോലി ചെയ്യുന്നവർ, നിർമാണ മേഖലയിലെ ജോലിക്കാർ, ഖനികളിലെ തൊഴിലാളികൾ, അന്തർ സംസ്‌ഥാന കുടിയേറ്റ തൊഴിലാളികൾ, കരാർ തൊഴിലാളികൾ, മാദ്ധ്യമ പ്രവർത്തകർ, ശബ്‌ദ-ദൃശ്യ മേഖലകളിലെ ജീവനക്കാർ, സെയിൽസ് ആൻഡ് പ്രൊമോഷൻ മേഖലയിലെ ജോലിക്കാർ തുടങ്ങി വിവിധ മേഖലകളിലെ ജോലിക്കാരുടെ സുരക്ഷ, ആരോഗ്യം, ജോലിസാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ കരട് ചട്ടത്തിലുണ്ട്. കൂടുതൽ നിർദേശങ്ങൾ സമർപ്പിക്കാൻ 45 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്.

പ്രധാന നിർദ്ദേശങ്ങൾ

  • തൊഴിൽ നിയമം പ്രാബല്യത്തിൽ വന്ന് 3 മാസത്തിനുള്ളിൽ എല്ലാ തൊഴിലിടങ്ങളിലെയും ജീവനക്കാർക്ക് നിർദിഷ്‌ട മാതൃകയിൽ നിയമനം നൽകണം.
  • തുറമുഖങ്ങൾ, വ്യവസായശാലകൾ, ഖനികൾ, നിർമാണ മേഖല എന്നിവിടങ്ങളിലെ 45 വയസിന് മുകളിലുള്ള എല്ലാ ജീവനക്കാർക്കും സൗജന്യ വാർഷിക ആരോഗ്യ പരിശോധന നൽകണം.
  • അന്തർ സംസ്‌ഥാന തൊഴിലാളികൾക്ക് വർഷത്തിൽ ഒരു തവണ നാട്ടിൽ പോയിവരാനുള്ള ചെലവ് വഹിക്കണം. ടോൾഫ്രീ ഹെൽപ്പ്ലൈൻ നമ്പർ ഏർപ്പെടുത്തണം.
  • മാദ്ധ്യമപ്രവർത്തകരുടെ പ്രവൃത്തിസമയം 6 മണിക്കൂറിൽ കൂടരുത്. രാത്രി ഡ്യൂട്ടി അഞ്ചര മണിക്കൂറിൽ കവിയരുത്. അധികസമയ ജോലിക്ക് പ്രത്യേക വേതനം നൽകണം.
  • കരാർ തൊഴിലാളികൾക്കുള്ള വേതനം, വേതനത്തിനായി പരിഗണിക്കേണ്ട കാലാവധി എന്നിവ സംബന്ധിച്ച് തൊഴിൽ ദാതാവിന് തീരുമാനമെടുക്കാം. എന്നാൽ ഇത് ഒരു മാസത്തിൽ കൂടാൻ പാടില്ല.
  • വേതനത്തിനായി പരിഗണിക്കുന്ന കാലാവധി അവസാനിച്ച 7 ദിവസത്തിനുള്ളിൽ വേതനം വിതരണം ചെയ്യേണ്ടതാണ്.
  • ഇലക്‌ട്രോണിക് രീതിയിൽ മാത്രമേ വേതനം വിതരണം നടത്താവൂ.
  • അഞ്ഞൂറോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്‌ഥാപനങ്ങളിൽ സുരക്ഷാ സമിതിയുടെ പ്രവർത്തനം നിർബന്ധം.

Read also: ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം; കോൺഗ്രസിന്റെ ആദ്യ ട്രാൻസ്ജെൻഡർ ജനറൽ സെക്രട്ടറി പാർട്ടി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE