കൊച്ചി: മോൻസന്റെ പുരാവസ്‌തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ മൊഴിയെടുത്തു. സംസ്‌ഥാന പോലീസ് മേധാവിയായി അനിൽകാന്ത് ചുമതലയേറ്റ ശേഷം മോൻസൺ മാവുങ്കൽ പോലീസ് ആസ്‌ഥാനത്തെത്തുകയും ഡിജിപിയെ നേരിട്ടു കാണുകയും ചെയ്‌തിരുന്നു.
പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പമാണ് മോൻസൺ എത്തിയത്. ആറുപേരടങ്ങുന്ന സംഘമാണ് ഡിജിപിയെ കണ്ടത്. പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ എന്ന നിലക്കാണ് ഇവർക്ക് കാണാൻ അനുമതി നൽകിയതെന്ന് ഡിജിപി അനിൽ കാന്തിന് ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. കൂടിക്കാഴ്‌ച നടത്തി മടങ്ങുന്നതിന് മുൻപ് മോൻസൺ ഒരു ഉപഹാരം അനിൽ കാന്തിന് നൽകി.
ഇതിന്റെ ചിത്രം എടുക്കുമ്പോൾ, ആറുപേരും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഈ ഫോട്ടോയിൽ നിന്ന് മറ്റ് പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികളുടെ ചിത്രം ക്രോപ് ചെയ്‌ത് മാറ്റി മോൻസണും ഡിജിപിയും മാത്രമുള്ള ചിത്രമാക്കി മാറ്റി എന്നതാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
Read Also: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്; മുഖ്യപ്രതി അറസ്‌റ്റില്‍