മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പു കേസ്; ഐജി ലക്ഷ്‌മൺ അറസ്‌റ്റിൽ

ചോദ്യം ചെയ്യലിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ശേഷം ജാമ്യം നൽകി വിട്ടയച്ചു.

By Trainee Reporter, Malabar News
IG Lakshmana-monson case
ഐജി ലക്ഷ്‌മണ, മോൻസൺ മാവുങ്കൽ

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ ഐജി ലക്ഷ്‌മൺ അറസ്‌റ്റിൽ. ചോദ്യം ചെയ്യലിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ശേഷം ജാമ്യം നൽകി വിട്ടയച്ചു. മോൻസൺ മാവുങ്കൽ ഉൾപ്പടെ കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്‌മൺ എന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈം ബ്രാഞ്ച് നേരത്തെ വ്യക്‌തമാക്കിയിരുന്നു.

ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഹാജരാകുന്നതിൽ നിന്ന് ഐജി ലക്ഷ്‌മൺ വിട്ടു നിന്നിരുന്നു. തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടായിരിക്കെ, ഐജി ചികിൽസ തേടി വെള്ളായണിയിലെ ഡിസ്‍പെൻസറിയിൽ ചികിൽസക്ക് പോയതിൽ സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കിയിരുന്നു. ഐപിഎസ് പദവി ദുരൂപയോഗം ചെയ്‌ത്‌ വ്യാജ മെഡിക്കൽ രേഖയുണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

Most Read| തിങ്കൾ തീരം തൊട്ട് ചന്ദ്രയാൻ-3; അഭിമാന നിമിഷത്തിൽ ഇന്ത്യ- ഐതിഹാസികമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE