ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് അപകടാവസ്‌ഥയില്ലെന്ന് എംഎം മണി എംഎൽഎ. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്റെ അകം കാലിയാണ്. വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്‌ട്രീയം കളിക്കുകയാണ്. ഇരു സംസ്‌ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും.
പുതിയ അണക്കെട്ട് വേണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇതിനിടെ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് ജലം തുറന്നുവിട്ടതിൽ കേരളം തമിഴ്‌നാടിനെ പ്രതിഷേധം അറിയിച്ചു. പ്രശ്‌നം തമിഴ്‌നാടിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ ഇന്ന് മാദ്ധ്യമങ്ങളോട് പറയുകയായിരുന്നു.
Read Also: ക്രിപ്റ്റോ കറൻസിയുടെ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; കേന്ദ്ര ധനമന്ത്രി