പരമാവധി സംഭരണശേഷി പിന്നിട്ടു; മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ ഉയർത്തി

By Team Member, Malabar News
Mullapperiyar dam- water level
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടി പിന്നിട്ടു. ഇതോടെ നിലവിൽ 9 സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ഇതിലൂടെ കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കി ജലനിരപ്പ് ക്രമീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

സെക്കന്റിൽ 5,692 ഘനയടി ജലമാണ് നിലവിൽ അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്നത്. തുറന്നിട്ടുള്ള 9 ഷട്ടറുകളിൽ 5 എണ്ണം 60 സെന്റീമീറ്റർ വീതവും 4 എണ്ണം 30 സെന്റീമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. ഇതിനൊപ്പം തമിഴ്‌നാട് സെക്കന്റിൽ 2,300 ഘനയടി ജലം കൂടി കൊണ്ടുപോകുന്നുണ്ട്.

വൃഷ്‌ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നിലവിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്‌തമാണ്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also: സർക്കാർ ഉദ്യോഗസ്‌ഥനും ഭാര്യയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE