മുംബൈ നഗരത്തെ യാചക മുക്‌തമാക്കാൻ പോലീസ് നടപടി

By Staff Reporter, Malabar News
mumbai-beggers
Representational Image

മുംബൈ: മെട്രോപൊളിറ്റൻ നഗരത്തെ യാചക മുക്‌തമാക്കാനൊരുങ്ങി മുംബൈ പൊലീസ്. നഗരത്തിൽ യാചിക്കുന്നവരെ കണ്ടാൽ ഉടനെ അവരെ കോവിഡ് പരിശോധന നടത്തിയതിന് ശേഷം ചെമ്പൂരിലെ സ്‌പെഷ്യൽ ഹോമിലേക്ക് മാറ്റാൻ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും നിർദ്ദേശം നൽകി. പൊലീസ് ജോയിന്റ് കമ്മീഷണർ വിശ്വാസ് ന​ഗ്രേ പട്ടീലിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

കുട്ടികളെ നിർബന്ധിച്ച് യാചകരാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. ന​ഗരത്തിന് യാചന മോശം പേരാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തീരുമാനത്തിന് എതിരെ ആക്‌ടിവിസ്‌റ്റുകൾ അടക്കമുള്ളവർ രംഗത്ത് വന്നു. മുഴുവൻ യാചകരെ പാർപ്പിക്കാനുള്ള സൗകര്യം ചെമ്പൂരിലുണ്ടോ എന്നാണ് ആക്‌ടിവിസ്‌റ്റുകൾ ചോദിക്കുന്നത്. നിയമത്തിന്റെ ഭാവി എന്താവുമെന്നാണ് ഇവരുടെ ആശങ്ക.

Read Also: അസമിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ‘സിഎഎ’ നടപ്പാക്കില്ല; രാഹുൽ ഗാന്ധി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE