അമ്മയുടെ മരണം; ആരോപണത്തിന് മറുപടിയുമായി കണ്ണന്താനം

By Desk Reporter, Malabar News
Alphons Kannanthanam_Malabar News
Ajwa Travels

കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചെന്ന വിവരം മറച്ചു വെച്ച് അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു എന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. അമ്മക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോള്‍ കോവിഡ് ബാധിതയായിരുന്നില്ല എന്നാണ് രേഖകള്‍ സഹിതം ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് തന്നെ അമ്മ രോഗമുക്തി നേടിയിരുന്നെന്നും മരണശേഷമുള്ള കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് മൃതദേഹം നാട്ടിലെത്തിച്ചതും സംസ്‌കരിച്ചതും. മാതാവ് ചികിത്സയിലായിരുന്ന എയിംസ് ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനകളുടെ ഫലമാണ് തെളിവായി മുന്നോട്ട് കൊണ്ട് വന്നത്. ഇത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തകരാറുകള്‍ സംഭവിച്ചിരുന്ന ആന്തരിക അവയവങ്ങള്‍ പൂര്‍വസ്ഥിതിയില്‍ ആകാതിരുന്നതാണ് അമ്മയുടെ മരണകാരണം, അതിനാല്‍ സാങ്കേതികമായി കോവിഡ് ബാധിച്ചു മരിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല എന്നും അല്‍ഫോണ്‍സ് കണ്ണന്താനം വിശദീകരിച്ചു.

കഴിഞ്ഞ ജൂണ്‍ 10 ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെയാണ് കണ്ണന്താനത്തിന്റെ മാതാവ് മരിക്കുന്നത്. ശേഷം മൃതദേഹം കോട്ടയം മണിമലയില്‍ എത്തിച്ചു സംസ്‌കരിക്കുകയായിരുന്നു. എന്നാല്‍ അമ്മ കോവിഡ് ബാധിതയായിരുന്ന കാര്യം മറച്ചു വെച്ച് സംസ്‌കരണം നടത്തിയെന്നും പിന്നീടാണ് ഇത് വെളിപ്പെടുത്തുന്നതെന്നും ആരോപിച്ച് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കല്‍ രംഗത്ത് വന്നിരുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് വേണ്ടി രാജ്യത്ത് നിലവിലുള്ള കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചില്ല എന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ല എന്ന നിലപാടാണ് ആദ്യം സ്വീകരിച്ചതെന്ന് കണ്ണന്താനം പറയുന്നു. എന്നാല്‍ ആളുകള്‍ക്ക് തെറ്റിധാരണ മൂലം പേടിയുണ്ടാവുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് തെളിവുകളടക്കം വിശദീകരിക്കേണ്ടി വന്നെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് നെഗറ്റീവായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രോട്ടോക്കോളുകള്‍ പാലിച്ച് സംസ്‌കരിക്കുന്നതിന് തടസമില്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മാന്യമായ സംസ്‌കാരത്തിന് കോവിഡ് ബാധിതരും അര്‍ഹരാണെന്നും അതിനാല്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരോടുള്ള അനാവശ്യ ഭീതി സമൂഹത്തില്‍ ആവശ്യമില്ലെന്നും റിട്ട.ഫോറന്‍സിക് ഡോക്ടര്‍ ഷെര്‍ലി വാസു മാദ്ധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE