ഒരു വർഷത്തെ ഇടവേള; മോദിയുടെ വിദേശ യാത്രകള്‍ വീണ്ടും ആരംഭിക്കുന്നു

By News Desk, Malabar News
narendra modi
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ന്യൂഡെൽഹി: ഒരു വർഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകള്‍ വീണ്ടും ആരംഭിക്കുന്നു. ഈ മാസം 25ന് അയൽരാജ്യമായ ബംഗ്ളാദേശിലേക്കുള്ള ഔ​ദ്യോ​ഗിക സന്ദർശനത്തോടെ യാത്രകൾ തുടങ്ങും.

കോവിഡ് കാലഘട്ടത്തില്‍ പ്രധാന ഉച്ചകോടികളില്‍ എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ലോക്‌ഡോൺ നിയന്ത്രണങ്ങൾ ഏറെക്കുറെ പിൻവലിച്ചതിന് ശേഷമാണ് നരേന്ദ്രമോദി വീണ്ടും വിദേശയാത്രക്ക് തയാറെടുക്കുന്നത്. ജൂൺ വരെയുള്ള യാത്രകളുടെ ഷെഡ്യൂൾ തയാറായിട്ടുണ്ട്.

ബം​ഗബന്ധു ഷേഖ് മുജബിർ റഹ്‌മാന്റെ 100ആം ജൻമദിനാ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ബംഗ്ളാദേശിലേക്ക് പോകുന്നത്. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂടിക്കാഴ്‌ചയും നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നൊരുക്കങ്ങളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് ധാക്കയിലെത്തുന്നുണ്ട്.

കേന്ദ്രസർക്കാരിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത് 2019 നവംബർ മാസത്തിലാണ്. ആ മാസം 13 മുതൽ 15 വരെ ബ്രസീലിൽ അദ്ദേഹം ഔദ്യോ​ഗിക സന്ദർശനം നടത്തിയിരുന്നു.

Kerala News: കേരളത്തിൽ ബിജെപി വലിയ വിജയം നേടും; ഇ ശ്രീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE