ദേശീയ ഖുർആൻ പാരായണ മൽസരം; മഅ്ദിന്‍ വിദ്യാർഥി ഹാഫിള് മിദ്‌ലാജിന് ഒന്നാം സ്‌ഥാനം

By Malabar Desk, Malabar News
National Quran Recitation Competition; First place for Ma'din student Hafil Midlaj
ഹാഫിള് എംപി മുഹമ്മദ് മിദ്‌ലാജ്

മലപ്പുറം: മഅ്ദിന്‍ വിദ്യാർഥി ഹാഫിള് മിദ്‌ലാജിന് ദേശീയ ഖുർആൻ പാരായണ മൽസരത്തിൽ ഒന്നാം സ്‌ഥാനം. കിഴിശ്ശേരി മൂത്തേടത്ത് പാറക്കല്‍ അബ്‌ദുറഊഫ്-ബുഷ്‌റ ദമ്പതികളുടെ മകനായ ഇദ്ദേഹം മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിലെ പ്ളസ് ടു വിദ്യാർഥിയാണ്‌.

ഒഡീഷയിലെ കട്ടക്കിൽ നടന്ന എസ്‌എസ്‌എഫ് തർതീൽ നാഷണൽ ഹോളി ഖുർആൻ പ്രീമിയോ സീനിയർ ഖുർആൻ പാരായണ മൽസരത്തിലാണ് മിദ്‌ലാജ് വിജയകിരീടം ചൂടിയത്. ഡിവിഷന്‍, ജില്ല, സംസ്‌ഥാനം എന്നീ തലങ്ങളില്‍ മൽസരിച്ച് ഒന്നാം സ്‌ഥാനം നേടിയാണ് ദേശീയ തലത്തില്‍ മൽസരിക്കാൻ എംപി മിദ്‌ലാജിന് അവസരം ലഭിച്ചത്.

National Quran Recitation Competition; First place for Ma'din student Hafil Midlaj

സാഹിത്യോൽസവ് സംസ്‌ഥാന തല ഹിഫ്‌ള് മൽസരത്തിലും ഉന്നത വിജയം നേടിയിട്ടുള്ള മിദ്‌ലാജിനെ, മഅ്ദിന്‍ തഹ്ഫീളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പൽ ഹാഫിള് ബഷീർ സഅദി വയനാട്, ഖാരിഅ് അസ്‍ലം സഖാഫി മൂന്നിയൂർ എന്നിവരാണ് പ്രധാനമായും ഖുർആൻ പഠനത്തിന് സഹായിച്ചത്.

മികച്ച നേട്ടം കൈവരിച്ച ഹാഫിള് മിദ്‌ലാജിനെ മഅ്ദിന്‍ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി ഉൾപ്പടെയുള്ള പ്രമുഖർ അഭിനന്ദിച്ചു.

Most Read: എന്തുകൊണ്ടാണ് ജയിലിൽ കഴിയേണ്ടി വന്നത്? മകന് ഉറക്കം പോലും നഷ്‌ടപ്പെട്ടുവെന്ന് ഷാരൂഖ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE