നീറ്റ്; സ്‌റ്റാലിൻ വിളിച്ച സർവകക്ഷി യോഗം ഇന്ന്

By News Bureau, Malabar News
mk stalin-neet exam
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ
Ajwa Travels

ചെന്നൈ: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് എക്‌സാമിൽ (നീറ്റ്) നിന്ന് സംസ്‌ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യത്തിൽ തുടർ ചർച്ചക്കായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും.

തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിനിടെ വ്യാഴാഴ്‌ചയാണ് സർവകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നീറ്റിനെതിരെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നിയമസഭ പ്രമേയവും ബില്ലും പാസാക്കുകയും ഗവർണർ ആർഎൻ രവിക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അനുമതിക്കായി ഗവർണർ ഇതുവരെ അയച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രീ-മെഡിക്കൽ പ്രവേശന പരീക്ഷക്കുള്ള കോച്ചിംഗ് സമ്പന്നരായ വിദ്യാർഥികൾക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞ സ്‌റ്റാലിൻ നീറ്റ് പരീക്ഷകൾ സ്‌കൂൾ വിദ്യാഭ്യാസം ചെലവേറിയതാക്കിയെന്നും നിയമസഭാ സമ്മേളനത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ തങ്ങൾക്ക് നിശബ്‌ദ കാഴ്‌ചക്കാരായി തുടരാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: നടിയെ ആക്രമിച്ച കേസ്; റെക്കോർഡിങ് സ്‌റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE