ഡെൽഹി: മാർച്ച് 12ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ആറ് മുതൽ എട്ട് ആഴ്‌ചത്തേക്കാണ് മാറ്റിവവെച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം.
അതേസമയം മെഡിക്കല്‍ പ്രവേശനത്തിന് 27 ശതമാനം ഒബിസി സംവരണമെന്ന തീരുമാനം കഴിഞ്ഞ വർഷം ജൂലൈ മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിരുന്നു. എന്നാൽ ഒബിസി സംവരണത്തിന് സമാനമായി മുന്നോക്ക സംവരണത്തിനും എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി നിശ്‌ചയിച്ച നടപടി സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു.
ഇതേതുടർന്ന് വരുമാന പരിധി പുനപരിശോധിക്കുമെന്ന് ഉറപ്പുനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ വിദഗ്‌ധ സമിതിക്കും രൂപം നല്‍കിയിരുന്നു. സമിതിയുടെ ശുപാര്‍ശയനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും, മാറ്റങ്ങള്‍ ഈ വര്‍ഷം മുതല്‍ നടപ്പാക്കാമെന്നുമാണ് കേന്ദ്രം അറിയിച്ചിരുന്നത്.
Most Read: ഗൂഢാലോചന കേസ്; ശബ്‌ദ പരിശോധനക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ്