സഖ്യമില്ല; യുപിയിലും ഉത്തരാഖണ്ഡിലും ബിഎസ്‌പി ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മായാവതി

By Staff Reporter, Malabar News
BSP will contest alone in UP and Uttarakhand
മായാവതി
Ajwa Travels

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബഹുജൻ സമാജ്‍വാദി പാർട്ടി (ബിഎസ്‌പി) ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മായാവതി. അടുത്തവർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സഖ്യം ചേരാൻ പദ്ധതിയില്ലെന്ന് മായാവതി വ്യക്‌തമാക്കി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യം ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം.

‘വരുന്ന യുപി, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എഐഎംഐഎമ്മും ബിഎസ്‌പിയും ഒരുമിച്ച് മൽസരിക്കുമെന്ന് മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം മുതൽ വാർത്ത നൽകുന്നത് ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇത് അടിസ്‌ഥാന രഹിതവും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തയാണ്. ഈ വാ‍ർത്ത ബിഎസ്‌പി നിഷേധിക്കുന്നു,’ മായാവതി വ്യക്‌തമാക്കി.

അതേസമയം പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളിനൊപ്പമുള്ള സഖ്യം മാത്രമാണ് പാർട്ടി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും മായാവതി കൂട്ടിച്ചേർത്തു. പഞ്ചാബിൽ മൽസരിക്കേണ്ട സീറ്റ് വിഭജനം ഇതിനോടകം ഇരുപാർട്ടികളും തമ്മിൽ നടത്തിയിട്ടുണ്ട്. 117 അം​ഗ നിയമസഭയിൽ 97 ഇടങ്ങളിൽ ശിരോമണി അകാലിദൾ മൽസരിക്കുമ്പോൾ 20 സീറ്റുകളിലാണ് ബിഎസ്‌പി മൽസരിക്കുക.

Most Read: ലക്ഷദ്വീപിൽ കടൽത്തീരത്തെ കെട്ടിടങ്ങൾelection പൊളിച്ചുമാറ്റാൻ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE