രേഖകളില്ല; അഫ്‌ഗാൻ വനിതാ എംപിയെ ഇന്ത്യ തിരിച്ചയച്ചു

By Desk Reporter, Malabar News
India deports Afghan woman MP
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ എത്തിയ തന്നെ അധികൃതർ തിരിച്ചയച്ചതായി അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള വനിതാ എംപി രംഗീന കാര്‍ഗറിന്റെ ആരോപണം. ഓഗസ്‌റ്റ് 20ന് ഡെൽഹിയിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് തിരിച്ചയച്ചതെന്ന് എംപി ആരോപിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ അഫ്‌ഗാൻ എംബസിയില്‍ നിന്നുള്ള രേഖയോ ഇല്ലാത്തതിനാണ് എംപിയെ തിരിച്ചയച്ചത്.

അഫ്‌ഗാനിസ്‌ഥാൻ താലിബാൻ ഭീകരരുടെ നിയന്ത്രണത്തിൽ ആയതോടെയാണ് രംഗീന കാര്‍ഗര്‍ ഇന്ത്യയിലെത്തിയത്. എയര്‍പോര്‍ട്ടിലെത്തിയ ഇവരെ രണ്ട് മണിക്കൂറോളം തടഞ്ഞുവെക്കുകയും ശേഷം തിരിച്ചയക്കുകയും ആയിരുന്നുവെന്നാണ് എംപിയുടെ ആരോപണം.

അഫ്‌ഗാനിലെ ഹരാബ് പ്രവിശ്യയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ രംഗീൻ ഇതിനുമുന്‍പും ഇതേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പലവതവണ ഡെൽഹിയില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. നയതന്ത്ര പാസ്‌പോര്‍ട്ടുമായാണ് ഇസ്‌താംബൂളിൽ നിന്ന് ദുബായ് വിമാനത്തില്‍ എത്തിയത്. ഇന്ത്യ പ്രവേശനം നിഷേധിച്ചതോടെ ഇവർ ഇസ്‌താംബൂളിലേക്ക് തന്നെ തിരികെ പോയി.

2016ല്‍ ഇന്ത്യയും അഫ്‌ഗാനും തമ്മില്‍ ഉദ്യോഗസ്‌ഥര്‍ക്കായി വിസ ഫ്രീ യാത്രക്ക് വേണ്ടിയുള്ള ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. 2016 ജൂണില്‍ ഇത് നിലവില്‍ വരികയും ചെയ്‌തു. എന്നാല്‍ അന്നത്തെ സാഹചര്യമല്ല ഇന്നെന്നും അഫ്‌ഗാൻ താലിബാന്റെ നിയന്ത്രണത്തില്‍ ആയതിനാലാണ് അവരെ തിരിച്ചയക്കേണ്ടി വന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

Most Read:  സംസ്‌ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ല; നടക്കുന്നത് വ്യാജ പ്രചാരണം- ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE