അബുദാബി: വാക്‌സിനേഷൻ പൂർത്തിയാക്കിയ കോവിഡ് ബാധിതരായ ആളുകൾക്ക് ഗ്രീൻ പാസ് ലഭിക്കാൻ പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആകേണ്ടെന്ന് വ്യക്‌തമാക്കി അബുദാബി. ഇവർക്ക് പരിശോധന നടത്താതെ തന്നെ പോസിറ്റീവ് ആയി 11 ദിവസം കഴിയുമ്പോൾ അൽഹൊസൈൻ ആപ്പിൽ ഗ്രീൻ സ്‌റ്റാറ്റസ് ആകും.
നേരത്തെ ഗ്രീൻ പാസ് ലഭിക്കുന്നതിനായി 2 തവണ പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആകണമായിരുന്നു. ഈ നിർദ്ദേശത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്. ഇനി മുതൽ കോവിഡ് പോസിറ്റീവ് ആകുന്ന ആളുകൾക്ക് 11 ദിവസത്തെ ക്വാറന്റെയ്ൻ പൂർത്തിയാകുന്നതോടെ ആപ്പിൽ ഗ്രീൻ പാസ് ലഭിക്കും. ഇത് 30 ദിവസം നിലനിൽക്കുകയും ചെയ്യും. ശേഷം ഇത് ചാര നിറമാകും.
ഗ്രീൻ പാസ് നിലനിർത്താൻ 14 ദിവസത്തെ ഇടവേളകളിൽ പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആകണം. കൂടാതെ കോവിഡ് പോസിറ്റീവ് ആകുന്ന ആളുകൾ 90 ദിവസത്തിന് ശേഷമാണ് വാക്‌സിൻ സ്വീകരിക്കേണ്ടതെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: പരിശോധനക്കിടെ വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറി; യുവാവ് പിടിയിൽ