ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ല; താലിബാൻ

By Syndicated , Malabar News
Taliban
Ajwa Travels

കാബൂൾ: അഫ്​ഗാനിലെ ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ലെന്ന്​ താലിബാൻ. യുഎസ്​ പ്രതിനിധി സംഘങ്ങളുമായി ദോഹയിൽ നടന്നുവരുന്ന കൂടിക്കാഴ്‌ചക്കിടെ മാദ്ധ്യമങ്ങളോടാണ്​​ താലിബാൻ ഇക്കാര്യം പറഞ്ഞത്. അഫ്‌ഗാനിലെ സൈനിക പിൻമാറ്റത്തിനു ശേഷം ആദ്യമായാണ്​ യുഎസ്​ സംഘം താലിബാനുമായി നേരിട്ട്​ ചർച്ച നടത്തുന്നത്​. രാജ്യത്തെ ഭീകരവാദം, വിദേശ പൗരൻമാരെ ഒഴിപ്പിക്കുക തുടങ്ങിയ വിഷയങ്ങളാണ്​ കൂടിക്കാഴ്‌ചയിൽ സംസാര വിഷയമായത്​.

താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം അഫ്‌ഗാനിൽ ഐഎസ്​ ഭീകരർ ശക്‌തമായ ആക്രമണമാണ് നടത്തുന്നത്. എന്നാൽ ഐഎസിനെ സ്വന്തം നിലക്കു തന്നെ നേരിടുമെന്നും യുഎസ് സഹായം വേണ്ടെന്നുമാണ് താലിബാൻ നിലപാട്. തുടർന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘവുമായും താലിബാൻ ചർച്ച നടത്തുമെന്നാണ് റിപ്പോർട്. അഫ്​ഗാന്​ മാനുഷിക സഹായം ലഭ്യമാക്കുകയാണ്​ ചർച്ചകളുടെ പ്രധാന ലക്ഷ്യം.

Read also: സുപ്രീംകോടതി ഇടപെടൽ; ഗത്യന്തരമില്ലാതെ ആശിഷ് മിശ്രയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE