രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ നീക്കവുമായി പ്രതിപക്ഷം; പിന്തുണച്ച് 12 പാര്‍ട്ടികള്‍

By News Desk, Malabar News
No confidence notice against deputy speaker
Rajyasabha Deputy Speaker
Ajwa Travels

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം. കാര്‍ഷിക ബില്‍ പാസാക്കിയതുമായി ബന്ധപ്പെട്ട് രാജ്യസഭയിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് പുതിയ നീക്കവുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നത്.

സഭാ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷ ഉപാധ്യക്ഷന്‍ തള്ളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടിആര്‍എസ്, സിപിഐ, സിപിഎം, എന്‍സിപി, ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, എഎപി തുടങ്ങി 12 പാര്‍ട്ടികള്‍ ചേര്‍ന്നാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Related News: രാജ്യസഭയും കടന്ന് കാര്‍ഷിക ബില്ലുകള്‍; പാസായത് സഭയിലെ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍

പ്രതിഷേധിച്ച അംഗങ്ങള്‍ക്കെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നടപടിക്കൊരുങ്ങിയിരുന്നു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം വകവെക്കാതെയാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയത്. സഭ ചേരുന്ന സമയം നീട്ടിയതില്‍ പ്രതിപക്ഷം പ്രകോപിതരാവുകയും ഉപാധ്യക്ഷന് നേരെ കയ്യാങ്കളിയുണ്ടാവുകയും ചെയ്തിരുന്നു. ഉപാധ്യക്ഷന്റെ മൈക്ക് തട്ടിപ്പറിക്കുകയും ബില്ലുകള്‍ കര്‍ഷകരുടെ മരണബില്ലാണെന്ന് വാദിച്ച് അതില്‍ ഒപ്പ് വെക്കില്ലെന്ന് കോണ്‍ഗ്രസ് പറയുകയും ചെയ്തു.

എന്നാല്‍, കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്നും മിനിമം താങ്ങുവില നിലനിര്‍ത്തുമെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. ഇടനിലക്കാരുടെ പിടിയില്‍ നിന്നും കര്‍ഷകര്‍ സ്വതന്ത്രരാകുമെന്നും ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യ ലഭ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE