പാലക്കാട് പോലീസുകാരുടെ മരണം; ഒരാൾ കൂടി അറസ്‌റ്റിൽ

By Trainee Reporter, Malabar News
Police Men Were Found Dead Near Muttikulangara Police Camp In Palakkad

പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്‌റ്റിലായത്‌. പോലീസുകാരുടെ മൃതദേഹം മാറ്റാൻ മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെന്ന് പോലീസ് പറഞ്ഞു. പന്നിയെ കൊല്ലാൻ വൈദ്യുതി കെണി വെച്ച പ്രദേശവാസിയായ വർക്കാട് സ്വദേശി സുരേഷ് നേരത്തെ അറസ്‌റ്റിലായിരുന്നു.

സുരേഷിന്റെ വീടിന് സമീപത്ത് വെച്ചാണ് മോഹൻദാസ്, അശോകൻ എന്നിവർ ഷോക്കേറ്റ് മരിച്ചത്. പിന്നാലെ പ്രതികൾ മൃതദേഹങ്ങൾ പോലീസ് ക്യാംപിനോട് ചേർന്ന വയലിൽ രണ്ടിടങ്ങളിലായി കൊണ്ടിടുകയായിരുന്നു. ഇതിന് മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെണ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്‌റ്റ്. സുരേഷിന്റെ വീടിന്റെ മതിലിനോട് ചേർന്നാണ് പന്നിക്കെണി വെച്ചത്.

രാത്രിയിൽ കെണിയിലേക്ക് വൈദ്യുതി കണക്ഷനും കൊടുത്തു. രാത്രിയിൽ ഇതുവഴി വന്നപ്പോഴാണ് പോലീസുകാർക്ക് ഷോക്കേറ്റത്. പുലർച്ചെ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ സുരേഷ് സജിയുടെ സഹായത്തോടെ മൃതദേഹം പോലീസ് ക്യാംപിനോട് ചേർന്ന വയലിൽ രണ്ടിടങ്ങളിലായി കൊണ്ടിടുകയായിരുന്നു.

Most Read: നടി അർച്ചന കവിയുടെ ആരോപണം; എസ്‌എച്ച്‌ഒക്കെതിരെ നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE