പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്‌ണൻകുട്ടി(72), ശാരദ(70) എന്നിവരാണ് മരിച്ചത്. മകൻ അനിൽ കുമാറിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. തിരുവല്ല ഡിവൈഎസ്‌പി അടക്കമുള്ള ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്.
കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച കൃഷ്‌ണൻകുട്ടിയുടെയും ശാരദയുടെയും ഇളയമകനാണ് അനിൽ കുമാർ. ഇവർ തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകി. ഇന്ന് രാവിലെയും വലിയ ബഹളവും നിലവിളിയും കെട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസെത്തി വീട്ടിൽ നിന്നും അനിൽ കുമാറിനെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
Most Read| ഡിജിറ്റൽ വ്യക്‌തിഗത സുരക്ഷാ ബിൽ ലോക്‌സഭയിൽ; ഇന്ന് തന്നെ പാസാക്കാൻ നീക്കം