പ്ലസ് വണ്‍ പ്രവേശനം; അപേക്ഷിക്കാനുള്ള തീയതി 25 വരെ നീട്ടി

By News Desk, Malabar News
MalabarNews_plus one admission
Representation Image
Ajwa Travels

കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഈ മാസം 25 വരെ നീട്ടി. യോഗ്യരായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്യാനുമുള്ള സമയപരിധി 25 ന് വൈകീട്ട് അഞ്ചു മണി വരെയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷകള്‍ https://www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാന്‍ സാധിക്കും.

അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഓണ്‍ലൈനായി തന്നെ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഈ മാസം 20 വരെ ആയിരുന്നതാണ് നീട്ടിയത്.

സംസ്ഥാനത്തെ സംവരണ ഇതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സീറ്റ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് വീണ്ടും സമയം നീട്ടിയത. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസില്‍ നിന്നാണ് വാങ്ങേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE