ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കം പ്രധാനമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും

By News Desk, Malabar News
Malabar News_atal tunnel
Atal Tunnel
Ajwa Travels

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്കാണ് ഉല്‍ഘാടനം നടക്കുക. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

സൈനിക നീക്കത്തിനും വിനോദ സഞ്ചാരത്തിനും സഹായകമാകുന്ന ടണലിന്റെ നീളം 9.03 കിലോമീറ്ററാണ്. മണിക്കൂറില്‍ 80 കിലോമീറ്റളാണ് ടണലിനുള്ളിലെ വേഗപരിധി. ഏത് കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങള്‍ക്ക് ടണലിലൂടെ കടന്നു പോകാന്‍ കഴിയും. മണാലിയില്‍ നിന്നും ലേയിലേക്കുള്ള ദൂരം കുറക്കാനും തുരങ്കം സഹായിക്കും. മണാലിയും ലേയും തമ്മിലുള്ള ദൂരത്തില്‍ 46 കിലോമീറ്ററിന്റെ കുറവാണ് തുരങ്കത്തിന്റെ വരവോടെ ഉണ്ടാകുന്നത്.

ആറ് മാസക്കാലം മഞ്ഞ് വീഴ്‌ച്ച മൂലം അടച്ചിടേണ്ടി വരാറുളള റോത്തംഗ് ചുരത്തിലെ യാത്രാ പ്രശ്‌നത്തിലാണ് അടല്‍ ടണല്‍ വരുന്നതോടെ പരിഹാരമാകുന്നത്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ തുരങ്കത്തിന് അടല്‍ ടണല്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. 2000 ജൂണ്‍ മൂന്നിന് വാജ്പേയിയാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ആയിരുന്നു ഇതിന്റെ നിര്‍മ്മാണ ചുമതല.

Read Also: ഭയത്തിന്റെ അന്തരീക്ഷം സൃഷ്‌ടിച്ചാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നത്; സോണിയ ഗാന്ധി

2010 ലാണ് ടണലിന്റെ നിര്‍മാണം ആരംഭിക്കുന്നത്. അടല്‍ ടണല്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയവരില്‍ ചീഫ് എഞ്ചിനീയറും മലയാളിയുമായ കണ്ണൂര്‍ സ്വദേശി കെ.പി പുരുഷോത്തമനും ഉണ്ട്. കോവിഡ് പ്രതിസന്ധി നേരിട്ടതോടെ ടണല്‍ നിര്‍മാണത്തെ ബാധിക്കുമോ എന്ന ആശങ്കയുയര്‍ന്നു. എന്നാല്‍ മൂവായിരത്തോളം തൊഴിലാളികള്‍ കഴിയുന്ന ക്യാംപുകളില്‍ പൂര്‍ണമായ സുരക്ഷയൊരുക്കിയാണ് പണി പൂര്‍ത്തികരിച്ചത്. മൊത്തം 3200 കോടി രൂപ ചെലവിലാണ് റോഹ്തങ് ടണല്‍ എന്നറിയപ്പെടുന്ന അടല്‍ ടണലിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.

National News: ‘ഹത്രാസിൽ നടന്നത് ചെറിയ സംഭവം, പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ല’; യുപി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE