കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളത്തിൽ സ്വീകരണം നൽകുന്നതിനായി തടിച്ചു കൂടിയ ആളുകളിൽ കണ്ടാൽ അറിയാവുന്ന 500 പേർക്കെതിരെയാണ് കേസെടുത്തത്.
ഇതിനൊപ്പം തന്നെ തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തടിച്ചു കൂടിയതിനാണ് കേസെടുത്തിട്ടുള്ളത്. കണ്ടാൽ തിരിച്ചറിയുന്ന 1000 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഒപ്പം തന്നെ പൊതുസമ്മേളനം ഉൽഘാടനം ചെയ്‌ത ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെയും, സംസ്‌ഥാന, ജില്ലാ നേതാക്കളെയും പ്രതി ചേർക്കുമെന്നും പോലീസ് അറിയിച്ചു.
Read also : ട്രംപിന് വേണ്ടി സംസാരിച്ചപ്പോൾ ചോദ്യം ഉയർന്നില്ല; അധീര്‍ രഞ്‌ജന്‍ ചൗധരി