യുഎസ് പ്രതിനിധി സഭയിലേക്ക് മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ പ്രമീള ജയപാല്‍

By Staff Reporter, Malabar News
lokajalakam image_malabar news
പ്രമീള ജയപാല്‍
Ajwa Travels

വാഷിംഗ്ടണ്‍: തുടര്‍ച്ചയായി മൂന്നാം തവണയും യുഎസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ പ്രമീള ജയപാല്‍. വാഷിംഗ്ട്ണ്‍ സ്‌റ്റേറ്റില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി ജനവിധി തേടിയ പ്രമീള എതിര്‍ സ്‌ഥാനാര്‍ഥി റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ക്രെയ്ഗ് കെല്ലറിനെക്കാള്‍ എഴുപത് ശതാമാനത്തിലധികം വോട്ട് നേടിയാണ് തന്റെ ഹാട്രിക് വിജയം സ്വന്തമാക്കിയത്.

ഇന്ന് യുഎസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് ചെന്നൈയില്‍ ജനിച്ച പ്രമീള ജയപാല്‍. ഡെമോക്രാറ്റിക് പാര്‍ട്ടിക്കായി ഇല്ലിനോയിസില്‍ നിന്ന് മല്‍സരിച്ച രാജ കൃഷ്‌ണമൂര്‍ത്തിയും നേരത്തെ തന്നെ തന്റെ വിജയം ഉറപ്പിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ന്യൂഡെല്‍ഹിയില്‍ ജനിച്ച ഈ 47കാരന്‍ തെരഞ്ഞെടുക്കപ്പെടുന്നത്.

കൂടാതെ ഇന്ത്യന്‍ വംശജരായ ഡോ. അമിത് ബെറ, റോ ഖന്ന എന്നിവരും കാലിഫോര്‍ണിയയിലെ സംസ്‌ഥാനങ്ങളില്‍ നിന്നും ജനവിധി തേടുന്നുണ്ട്. ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് ഇവര്‍ക്കുതന്നെയാണ് മല്‍സരത്തില്‍ മുന്‍തൂക്കം.

ജമ്മു കശ്‌മീര്‍, പൗരത്വനിയമ ഭേദഗതി വിഷയങ്ങളില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകളില്‍ വിമര്‍ശനാത്‌മകമായി പ്രതികരിച്ച് ശ്രദ്ധ നേടിയ അന്‍പത്തിയഞ്ചുകാരിയായ പ്രമീള കഴിഞ്ഞ നാല് വര്‍ഷത്തിനിടെ യുഎസ് കോണ്‍ഗ്രസിലെ മികച്ച പുരോഗമന നിയമ നിര്‍മ്മാതക്കളില്‍ ഒരാളായി ഉയര്‍ന്നുവന്നിരുന്നു. 2016ല്‍ ആയിരുന്നു ഇവര്‍ ആദ്യമായി യുഎസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

National News: കോവിഡ് വ്യാപനം; ഒഡിഷയിലും പടക്ക വിൽപ്പനക്ക് നിരോധനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE