കൊച്ചി: പാചകവാതക വിലയിൽ വീണ്ടും വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിനാണ് ഇപ്പോൾ വില വർധിപ്പിച്ചത്. സംസ്‌ഥാനത്ത് 101 രൂപയുടെ വർധനയാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് നിലവിൽ ഉയർത്തിയത്.
ഇതോടെ നിലവിൽ സംസ്‌ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില 2000ന് മുകളിലെത്തി. 2,095.50 രൂപയാണ് ഇപ്പോഴത്തെ വില. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം ഉണ്ടായിട്ടില്ല.
Read also: ശബരിമലയിലെ വെർച്വൽ ക്യൂ; ഹരജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ