എറണാകുളം: ശബരിമലയിൽ നിലനിൽക്കുന്ന വെർച്വൽ ക്യൂ സംബന്ധിച്ച ഹരജികൾ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ദേവസ്വം ബോർഡ് സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലെ പ്രവർത്തനം കോടതിയെ അറിയിച്ചിട്ടുണ്ട്.
മിക്ക സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലും കാര്യമായ പ്രതികരണമില്ലെന്നാണ് ദേവസ്വം വ്യക്‌തമാക്കുന്നത്. കൂടാതെ മലബാർ മേഖലയിലെ തീർഥാടകർക്ക് സ്‌പോട്ട് ബുക്കിങ്ങിനായി കേന്ദ്രമൊരുക്കുന്നതിനാവശ്യമായ പരിശീലനമടക്കം നൽകാമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബഞ്ചാണ് വെർച്വൽ ക്യൂ സംബന്ധിച്ച ഹരജികൾ ഇന്ന് പരിഗണിക്കുന്നത്.
Read also: കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹതകൾ നീങ്ങിയില്ല