കോഴിക്കോട്: സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ. കോഴിക്കോട് കാപ്പാട് കടപ്പുറത്തും കുളച്ചലിലും മാസപ്പിറവി കണ്ടതോടെയാണ് വ്രതാരംഭം നാളെ ആരംഭിക്കുമെന്ന് പ്രഖ്യാപനം വന്നത്. മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിലും ഇക്കുറി വ്യാഴാഴ്‌ചയാണ് റമദാൻ മാസം തുടങ്ങുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് റമദാൻ വൃതാരംഭം വ്യാഴാഴ്‌ച ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്‌തമാക്കുകയായിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണ് നാളെ റമദാൻ നോമ്പിന് തുടക്കമാകുന്നത്. ഒമാൻ ഇക്കാര്യത്തിൽ ഇന്നലെ അറിയിപ്പൊന്നും നാൽകിയിട്ടില്ല.
Most Read: മോദി വിരുദ്ധ പോസ്‌റ്റർ; ഡെൽഹിയിൽ 100 പേർക്കെതിരെ കേസ്- ആറുപേർ അറസ്‌റ്റിൽ