ബാല പീഡനത്തിന് വധശിക്ഷ, ബലാത്സംഗത്തിന് ലിംഗഛേദം; ചരിത്ര നിയമം

By News Desk, Malabar News
MalabarNews_Nasir-El-Rufai
കടുന ഗവർണർ നാസിർ അഹമ്മദ് എൽ- രുഫായി
Ajwa Travels

ലൈംഗികാതിക്രമം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബലാത്സംഗത്തിന് ലിംഗഛേദം, ബാല പീഡനത്തിന് വധശിക്ഷ എന്ന ചരിത്ര നിയമം പാസ്സാക്കി നൈജീരിയയിലെ കടുന സംസ്ഥാനം. നീതിന്യായ വ്യവസ്ഥയുടെ തന്നെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയേക്കാവുന്ന നിയമം ബലാത്സംഗം സംശയാതീതമായി തെളിയിക്കപ്പെടുന്ന കേസുകളില്‍ നടപ്പാക്കും.

ബലാത്സംഗ പ്രതികളുടെ ലിംഗവും വൃഷണവും ഛേദിച്ചു കളയാനാണ് ഈ ആഴ്‌ച പാസ്സാക്കിയ പുതിയ നിയമം അനുശാസിക്കുന്നത്. 14 വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കും. ബലാത്സംഗകേസില്‍ പ്രതി സ്ത്രീയാണെങ്കില്‍ അവരുടെ ഫാലോപ്പിയന്‍ നാളികള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യും.

‘ഞങ്ങളുടെ കുഞ്ഞുങ്ങളെ ഈ നീചന്‍മാരില്‍ നിന്ന് രക്ഷിക്കാന്‍ കടുത്ത നിയമങ്ങള്‍ നിര്‍മിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന്’ കടുന ഗവര്‍ണര്‍, നാസിര്‍ അഹമ്മദ് എല്‍- രുഫായി പറഞ്ഞു. നൈജീരിയയില്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 800 ബലാത്സംഗങ്ങളായിരുന്നു. ബലാത്സംഗത്തിന് വധശിക്ഷ നല്‍കിയാല്‍ അതിനു മുതിരുന്നവരുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്. അതേസമയം ബലാത്സംഗത്തിന് വധശിക്ഷ നടപ്പാക്കുന്നത് ഇരയുടെ ജീവന് ഭീഷണിയുണ്ടാക്കും എന്ന വിമര്‍ശനവും ശക്തമാണ്.

ബലാത്സംഗം പോലുള്ള ക്രൂരമായ കുറ്റങ്ങള്‍ക്ക് വധശിക്ഷയും ഷണ്ഡീകരണവും പോലുള്ള കടുത്ത ശിക്ഷകള്‍ നല്‍കിയാല്‍ മാത്രമേ കുറ്റകൃത്യത്തിന് ഇരയാകുന്ന വ്യക്തിക്ക് അര്‍ഹിക്കുന്ന നീതി കിട്ടുന്നുള്ളൂ എന്ന് കരുതുന്നവര്‍ സമൂഹത്തില്‍ കുറവല്ല. നൈജീരിയയിലെ ഈ പുതിയ നിയമം അവിടത്തെ സ്ത്രീ സുരക്ഷിതത്വം മെച്ചപ്പെടുത്തുമോ എന്നത് വരും വര്‍ഷങ്ങളിലെ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടാകുന്നുണ്ടോ എന്ന കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ.

ദിവസം 100 ല്‍ താഴെ ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇന്ത്യയില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കിട്ടാവുന്ന പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. ഇര കൊല്ലപ്പെട്ട, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമാണ് ഇന്ത്യയില്‍ വധശിക്ഷ നല്‍കിയിട്ടുള്ളത്. നൈജീരിയക്ക് പുറമേ ചൈനയിലും ബലാത്സംഗത്തിന് വധ ശിക്ഷയാണ് നല്‍കുന്നത്. വധശിക്ഷ പ്രാകൃതമാണെന്നും നിര്‍ത്തലാക്കണം എന്നും ആവശ്യപ്പെട്ട് ലോകം മുഴുവന്‍ ശക്തമായ പ്രതിഷേധങ്ങള്‍ വര്‍ഷങ്ങളായി ഉയരുന്നുണ്ട്.

Also Read: ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE