പ്രഥമ ഐസിസി ‘പ്ളയർ ഓഫ് ദി മന്ത്’ പുരസ്‌കാരം ഋഷഭ് പന്തിന്

By Staff Reporter, Malabar News
rishab-panth
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ താരം റിഷഭ് പന്തിന് പ്രഥമ ഐസിസി ‘പ്ളയർ ഓഫ് ദ മന്ത്’ പുരസ്‌കാരം. ഓസ്ട്രേലിയക്ക് എതിരെ നടന്ന ടെസ്‌റ്റ് പരമ്പരയിലെ ബാറ്റിംഗ് പ്രകടനമാണ് പന്തിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. വാർത്താകുറിപ്പിലൂടെ ഐസിസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓസീസിനെതിരായ ടെസ്‌റ്റുകളിലെ 97, 89 നോട്ടൗട്ട് എന്നീ പ്രകടനങ്ങളാണ് പന്തിനെ തുണച്ചത്. പരമ്പര നേടാൻ ഈ പ്രകടനങ്ങൾ ഇന്ത്യയെ സഹായിച്ചിരുന്നു.

സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്‌റ്റിലെ 97 റൺസ് ഇന്ത്യക്ക് സമനില നേടിത്തന്നപ്പോൾ ഗാബയിലെ രണ്ടാം ഇന്നിംഗ്‌സിൽ പുറത്താകാതെ നേടിയ 89 റൺസ് ഇന്ത്യക്ക് അവിശ്വസനീയ ജയവും ഐതിഹാസിക പരമ്പര ജയവുമാണ് നേടിത്തന്നത്. ആദ്യമായാണ് ഐസിസി പ്ളയർ ഓഫ് ദ മന്ത് പുരസ്‌കാരം ഏർപ്പെടുത്തുന്നത്. ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇംഗ്ളണ്ടിന് എതിരായ ടെസ്‌റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ പന്ത് തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ.

Read Also: ഗോവൻ വെല്ലുവിളി മറികടക്കാൻ മുംബൈ ഇന്നിറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE