ശബരിമല നട ഇന്നടയ്‌ക്കും; കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് തുറക്കും

By Staff Reporter, Malabar News
sabarimala-revenue
Ajwa Travels

പത്തനംതിട്ട: നിറപുത്തരി പൂജക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി തുറന്ന ശബരിമല നട ഇന്ന് അടയ്‌ക്കും. ചതയം ദിനമായ തിങ്കളാഴ്‌ച പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു. ഉഷപൂജ, നെയ്യഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയും നടന്നു.

ചിങ്ങ മാസത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട തിങ്കളാഴ്‌ച രാത്രി 9ന് ഹരിവരാസനം പാടി നട അടയ്‌ക്കും. സെപ്റ്റംബര്‍ 16ന് വൈകുന്നേരം 5 മണിക്ക് കന്നിമാസ പൂജകള്‍ക്കായി നട തുറക്കും. പിന്നീട് സെപ്റ്റംബർ 21ന് ക്ഷേത്രനട അടയ്‌ക്കും. ചതയം ദിനത്തിലും ഭക്‌തര്‍ക്കായി ക്ഷേത്രത്തിൽ ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേല്‍ശാന്തിയുടെ വകയായിരുന്നു സദ്യ.

Read Also: ഭഗത് സിംഗിനെ അപമാനിച്ചുവെന്ന് യുവമോർച്ച; എംബി രാജേഷിനെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE