സമസ്‌ത തിരഞ്ഞെടുപ്പ്; സുലൈമാൻ മുസ്‌ലിയാരും കാന്തപുരവും വീണ്ടും നേതൃനിരയിൽ

By Desk Reporter, Malabar News
Samastha Kerala Jamiat-ul-Ulema New Office bearers
ഇ സുലൈമാൻ മുസ്‌ലിയാർ, കാന്തപുരം, പിടി കുഞ്ഞമ്മു മുസ്‌ലിയാർ
Ajwa Travels

കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെയും കൂടിയാലോചനാ സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഇ സുലൈമാൻ മുസ്‌ലിയാർ പ്രസിഡണ്ടും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ജനറൽ സെക്രട്ടറിയും പിടി കുഞ്ഞമ്മു മുസ്‌ലിയാർ കോട്ടൂർ ട്രഷററുമായാണ് പുതിയ നേതൃനിര.

കാരന്തൂർ മർകസിൽ നടന്ന പണ്ഡിത സമ്മേളനത്തിനോട് അനുബന്ധിച്ച് ചേർന്ന ജനറൽ ബോഡിയാണ് പുതിയ സാരഥികളെ തെരെഞ്ഞെടുത്തത്. സയ്യിദ് അലി ബാഫഖി കൊയിലാണ്ടി, എം അലികുഞ്ഞി മുസ്‌ലിയാർ ഷിറിയ, പിഎ ഹൈദ്രോസ് മുസ്‌ലിയാർ കൊല്ലം എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ. പി അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ പൊൻമള, എപി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, അബ്‌ദുറഹ്‌മാൻ സഖാഫി പേരോട് എന്നിവരാണ് പുതിയ സെക്രട്ടറിമാർ.

വിവിധ ജില്ലകളിൽ നിന്നുള്ള മുശാവറ അംഗങ്ങളാണ് പണ്ഡിത സമ്മേളനത്തിൽ കേന്ദ്ര കൂടിയാലോചനാ സമിതിയെ തെരഞ്ഞെടുത്തത്.സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വിശ്വാസ ശാസ്ത്രം, കര്‍മ്മ ശാസ്ത്രം, തസ്വവ്വുഫ്, പ്രസ്‌ഥാനം മുന്നേറ്റ ചുവടുകള്‍ എന്നീ സെഷനുകള്‍ക്ക് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പിഎ ഹൈദറോസ് മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ബുഖാരി, എപി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, ചെറുശോല അബ്‌ദുൽ ജലീല്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സയ്യിദ് ഇബ്‌റാഹീം ഖലിൽ ബുഖാരി കടലുണ്ടി, കെപി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, പിവി മുഹ് യുദ്ദീൻ കുട്ടി മുസ്‌ലിയാർ താഴപ്ര, പി ഹസൻ മുസ്‌ലിയാർ വയനാട്, കെകെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പി ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, കെപി അബുബക്കർ മുസ്‌ലിയാർ വെമ്പേനാട്, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, വി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ പൊൻമള, എം അബ്‌ദുറഹ്‌മാൻ ബാവ മുസ്‌ലിയാർ കോടമ്പുഴ, ടികെ അബ്‌ദുല്ല മുസ്‌ലിയാർ താനാളൂർ, സി മുഹമ്മദ് ഫൈസി പന്നൂർ, എച്ച് ഇസ്സുദ്ദീൻ സഖാഫി കണ്ണനല്ലൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, വിപി മൊയ്‌തു ഫൈസി വില്ല്യാപ്പള്ളി എന്നിവർ പുതിയ കൂടിയാലോചനാ സമിതിയിൽ അംഗങ്ങളാണ്.

ഇവരെക്കൂടാതെ, അബൂഹനീഫൽ ഫൈസി തെന്നല, അബ്‌ദുറഹ്‌മാൻ ഫൈസി മാരായമംഗലം, അബ്‌ദുറഹ്‌മാൻ ഫൈസി വണ്ടൂർ, മുഖ്‌താർ ഹസ്‌റത്ത് പാലക്കാട്, കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, അബ്‌ദുൽ ജലീൽ സഖാഫി ചെറുശോല, സയ്യിദ് ഫസൽ കോയമ്മ എട്ടിക്കുളം, അബ്‌ദുൽ അസീസ് സഖാഫി വെള്ളയൂർ, എ ത്വാഹാ മുസ്‌ലിയാർ കായംകുളം, എപി അബ്‌ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, അബ്‌ദുന്നാസർ അഹ്‌സനി ഒളവട്ടൂർ, അബൂബക്കർ ഫൈസി കൈപ്പാണി, ഐഎംകെ ഫൈസി കല്ലൂർ, എംവി അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ പരിയാരം, മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ പുറക്കാട്, പിഎസ്‌കെ മൊയ്‌തു ബാഖവി മാടവന എന്നിവരും 2023 വരെയുള്ള കൂടിയാലോചനാ സമിതിയിൽ അംഗങ്ങളാണ്.

പി അലവി സഖാഫി കൊളത്തൂർ, എം അബ്‌ദുറഹ്‌മാൻ സഖാഫി തിരുവനന്തപുരം, ഡോ. എപി അബ്‌ദുൽഹക്കീം അസ്ഹരി എന്നിവരെയാണ് പ്രത്യേക ക്ഷണിതാക്കളായി കമ്മിറ്റി നോമിനേറ്റ് ചെയ്‌തിരിക്കുന്നത്‌.

സംഘടനയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് പുതുതായി നിലവില്‍ വന്ന മേഖല ഭാരവാഹികളും വിവിധ ജില്ലാ കൂടിയാലോചനാ സമിതി അംഗങ്ങളും ഉള്‍കൊള്ളുന്ന പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തെ അടിസ്‌ഥാനമാക്കി തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ടിൽ വിശദമായ ചര്‍ച്ച നടന്നു. തുടർന്ന്, അടുത്ത വര്‍ഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിഷനും സംഘടനയുടെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയും യോഗത്തിൽ രൂപപ്പെടുത്തി. പദ്ധതികളുടെ കരട് വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി അവതരിപ്പിച്ചു.

Most Read: പ്രായപൂർത്തി ആയവരുടെ വിവാഹത്തിന് കുടുംബത്തിന്റെ അനുമതി വേണ്ട; സുപ്രീംകോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE