സ്‌ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യം; വേറിട്ട പ്രഖ്യാപനവുമായി സ്‌കോട്‌ലൻഡ്

By Trainee Reporter, Malabar News
Ajwa Travels

എഡിൻബർഗ്: പാഡുകൾ, ടാംപൂണുകൾ തുടങ്ങിയ സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കി സ്‌കോട്‌ലൻഡ്. ഇതുസംബന്ധിച്ച നിയമം സ്‌കോട്ടിഷ് പാർലമെന്റ് പാസാക്കി. സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്ന ആദ്യത്തെ രാജ്യമാണ് സ്‌കോട്‌ലൻഡ്.

നിയമപ്രകാരം രാജ്യത്തെ എല്ലാ പൊതുസ്‌ഥലങ്ങളിലും കമ്യൂണിറ്റി കേന്ദ്രങ്ങളിലും ഫാർമസികളിലും സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി ലഭ്യമാകും. 8.7 മില്യൺ യൂറോയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലുമെല്ലാം ഇനി മുതൽ ഇവ സൗജന്യമായി ലഭിക്കും.

പുതിയ തീരുമാനം സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്ന് സ്‌കോട്ടിഷ് ലേബർ പാർട്ടി വക്‌താവ്‌ മോണിക്ക ലെന്നോൺ അഭിപ്രായപ്പെട്ടു. 2019ൽ മോണിക്കയാണ് ഇതുസംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.

ആർത്തവത്തെ കുറിച്ച് സമൂഹത്തിൽ ചർച്ച ചെയ്യുന്ന രീതികൾക്ക് തന്നെ പൊതു ജനങ്ങൾക്കിടയിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും മോണിക്ക പറഞ്ഞു. ഏതാനും വർഷങ്ങൾ മുൻപ് വരെ ആർത്തവത്തെ കുറിച്ച് സമൂഹത്തിന്റെ മുഖ്യ ധാരയിൽ ചർച്ചകൾ നടന്നിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയ പാർട്ടികളും വിവിധ സ്‌ത്രീപക്ഷ സംഘടനകളും പുതിയ നിയമത്തെ സ്വാഗതം ചെയ്‌തു. ആർത്തവ സമയത്ത് സാനിറ്ററി ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നതിൽ പെൺകുട്ടികൾ വെല്ലുവിളി നേരിടുന്നതായി പഠനങ്ങൾ തെളിയിച്ചിരുന്നു. 2017ൽ ഇതുസംബന്ധിച്ച് നടത്തിയ സർവേയിൽ യുകെയിലെ പത്തിൽ ഒരു ഭാഗം പെൺകുട്ടികൾക്ക് മതിയായ സാനിറ്ററി സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

Read also: ഓറഞ്ച് ഒരു ചെറിയ പഴമല്ല; ഗുണങ്ങള്‍ ധാരാളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE