ജില്ലയിലെ 11 തദ്ദേശ സ്‌ഥാപനങ്ങൾക്ക് കൂടി ശുചിത്വ പദവി

By Staff Reporter, Malabar News
enmakaje
ശുചിത്വ പദവി നേടിയ എൻമകജെ ഗ്രാമപഞ്ചായത്ത്

കാസർഗോഡ്: ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിലേക്ക് ഉയരുന്നു. ഇതിന്റെ പ്രഖ്യാപനം ബുധനാഴ്‌ച പകൽ മൂന്നിന് മന്ത്രി എസി മൊയ്‌തീൻ നിർവഹിക്കും. ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ടി എൻ സീമ അധ്യക്ഷയാകും.

വോർക്കാടി, എൻമകജെ, മീഞ്ച, മൊഗ്രാൽപുത്തൂർ, ചെമ്മനാട്, മൂളിയാർ, കുമ്പടാജെ, കാറഡുക്ക, ബളാൽ, വലിയപറമ്പ എന്നീ പഞ്ചായത്തുകളും പരപ്പ ബ്ളോക്ക് പഞ്ചായത്തുമാണ് രണ്ടാം ഘട്ടത്തിൽ ശുചിത്വ പദവിക്കർഹമാകുന്നത്. ഒന്നാം ഘട്ടത്തിൽ 20 പഞ്ചായത്തുകളും രണ്ടു നഗരസഭകളും കാഞ്ഞങ്ങാട് ബ്ളോക്കും ശുചിത്വ പദവി നേടിയിരുന്നു.

ഹരിത കർമ്മസേനയുടെ പ്രവർത്തനം, പൊതുശൗചാലയങ്ങൾ, നിരത്തുകൾ, ജലാശയങ്ങൾ എന്നിവയുടെ വൃത്തി, മാലിന്യങ്ങൾ കത്തിക്കുന്നവർക്ക് എതിരെയും വലിച്ചെറിയുന്നവർക്കും എതിരെ സ്വീകരിച്ച നിയമ നടപടികൾ, ജൈവ മാലിന്യങ്ങളുടെ സംസ്‌കരണം തുടങ്ങിയവയാണ് വിലയിരുത്തിയാണ്‌ ശുചിത്വ പദവിക്ക് അർഹത നേടുന്നത്.

Read Also: അതിർത്തി യാത്രാ നിയന്ത്രണത്തിന് എതിരെ കർണാടക ഹൈക്കോടതിയിൽ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE