സാന്ത്വന സദനം; എസ്‌വൈഎസ്‌ ‘മുന്നേറ്റം’ സോൺ എക്‌സിക്യൂട്ടിവ് മീറ്റുകൾ നടക്കുന്ന സ്‌ഥലങ്ങളും തീയതിയും

By Desk Reporter, Malabar News
Santhwana Sadanam_Malabar News_2020 Dec 12
നിർമ്മാണം പുരോഗമിക്കുന്ന 'സാന്ത്വന സദനം' കെട്ടിടമാതൃക
Ajwa Travels

മലപ്പുറം: സാന്ത്വന സദന സമർപ്പണത്തിന്റെ മുന്നോടിയായി സോൺ കേന്ദ്രങ്ങളിൽ നടക്കുന്ന ‘മുന്നേറ്റം’ എക്‌സിക്യൂട്ടിവ് മീറ്റുകൾക്ക് ഇന്ന് തുടക്കമാകും. എടക്കരയിലെ അൽ അസ്ഹറിൽ എസ്‌വൈഎസ്‌ ജില്ലാ സാമൂഹിക കാര്യ സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ് വൈകീട്ട് 4ന് എടക്കര സോണിന്റെ മീറ്റിംഗ് ഉൽഘാടനം ചെയ്യുന്നതോടെ ഡിസംബർ 19 വരെ നീണ്ടു നിൽക്കുന്ന ‘മുന്നേറ്റം’ സോൺ എക്‌സിക്യൂട്ടിവ് മീറ്റുകൾക്ക് തുടക്കമാകും.

ഇന്നു തന്നെ നിലമ്പൂർ സോൺ മീറ്റും നടക്കും. വൈകീട്ട് 7ന് നിലമ്പൂർ യൂത്ത് സ്‌ക്വയറിൽ ഈസ്‌റ്റ്‌ ജില്ലാ ജനറൽ സെക്രട്ടറി കെപി ജമാൽ കരുളായി നേതൃത്വം നൽകുന്ന മീറ്റ് വൈകീട്ട് 7നാണ് ആരംഭിക്കുക. നാളെ അഥവാ ഡിസംബർ 13 ഞായറാഴ്‌ച വണ്ടൂർസോൺ മീറ്റിംഗ് കാലത്ത് 7 മണിക്ക് പാണ്ടിക്കാട് വച്ച് നടക്കും.

ഡിസംബർ 17 വ്യാഴം വൈകിട്ട് 4ന് മഞ്ചേരി സോൺ മീറ്റിംഗ് മഞ്ചേരി യൂത്ത് സ്‌ക്വയറിലും, പുളിക്കൽ സോൺ പുളിക്കൽ യൂത്ത് സ്‌ക്വയറിലും വൈകീട്ട് 6.30ന് എടവണ്ണപ്പാറ സോൺ മീറ്റിംഗ് എടവണ്ണപ്പാറ ദാറുൽ അമാനിലും വൈകീട്ട് 7ന് കൊണ്ടോട്ടി സോൺ മീറ്റിംഗ് കൊണ്ടോട്ടി യൂത്ത് സ്‌ക്വയറിലും നടക്കും.

ഡിസംബർ 18 വെള്ളിയാഴ്‌ച വൈകീട്ട് 3.30ന് കൊളത്തൂർ സോൺ കൊളത്തൂർ ഇർശാദിയ്യയിലും വൈകീട്ട് 4ന് മലപ്പുറം സോൺ മലപ്പുറം വാദീസലാമിലും വൈകീട്ട് 6ന് പെരിന്തൽമണ്ണ സോൺ പെരിന്തൽമണ്ണ യൂത്ത് സ്‌ക്വയറിലും, അരീക്കോട് സോൺ മീറ്റിംഗ് 19 ശനി വൈകീട്ട് 6.30ന് അരീക്കോട് യൂത്ത് സ്‌ക്വയറിലുമാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്; സംഘാടകർ പത്രകുറിപ്പിൽ പറഞ്ഞു.

ജില്ലാ കാബിനറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ‘ധാർമ്മിക യൗവ്വനത്തിന്റെ സമര സാക്‌ഷ്യം’ എന്ന ശീർഷകത്തിലാണ് നടക്കുന്നത്. അതാത് മീറ്റുകളിൽ അംഗത്വ കാലം, യൂണിറ്റ് മുതൽ ആരംഭിക്കുന്ന പുനസംഘടനാ പ്രക്രിയ എന്നിവയും സംഘടന മുന്നോട്ട് വെക്കുന്ന നയ നിലപാടുകളും, സമർപ്പണത്തിന് തയ്യാറായ സാന്ത്വന സദനത്തിന്റെ തുടർ പ്രവർത്തനങ്ങളും ചർച്ച ചെയ്യും.

വിവിധ കേന്ദ്രങ്ങളിൽ ഇകെ. മുഹമ്മദ് കോയ സഖാഫി, എപി ബശീർ, സികെ ഹസൈനാർ സഖാഫി, മുഈനുദ്ദീൻ സഖാഫി, കരുവള്ളി അബ്‌ദുറഹീം, വിപിഎം ഇസ്ഹാഖ്, സികെ ശക്കീർ, ഉമർ മുസ്‌ലിയാർ ചാലിയാർ, അബ്‌ദുറഹ്‌മാൻ കാരക്കുന്ന് എന്നിവർ നേതൃത്വം നൽകും.

Must Read: തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയരും; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE