ശ്വാസതടസം രൂക്ഷം; വികെ ശശികല തീവ്രപരിചരണ വിഭാഗത്തിൽ 

By Team Member, Malabar News
vk sasikala
വികെ ശശികല
Ajwa Travels

ബെംഗളൂര് : ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബെംഗളൂര് പരപ്പന ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയ വികെ ശശികലയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ കടുത്ത ശ്വാസതടസം അനുഭവപ്പെടുന്ന ശശികലക്ക് ഓക്‌സിജൻ നൽകുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി. ഇന്നലെ ഉച്ചയോടെ കടുത്ത ശ്വാസതടസവും, പനിയും, തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്.

കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ ശശികലക്ക് ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് ജയിലിലെത്തി ഡോക്‌ടർമാർ ശശികലക്ക് പ്രാഥമിക ചികിൽസ നൽകി. എന്നാൽ തുടർന്നും കഠിനമായ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ആരോഗ്യനില മോശമായി തുടരുന്ന ശശികൾക്ക് നിലവിൽ പ്രമേഹവും, ഉയർന്ന രക്‌തസമ്മർദ്ദവും ഉണ്ട്.

അതേസമയം തന്നെ ശശികലയെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ കടുത്ത ശാരീരിക അസ്വസ്‌ഥതകൾ നേരിടുന്ന സാഹചര്യത്തിൽ ശശികലക്ക് മികച്ച ചികിൽസ നൽകാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. ടിടിവി ദിനകരനും കുടുംബ സുഹൃത്തായ ശിവകുമാറും ബെംഗളൂരുവിലെത്തി ശശികലയെ ചികിൽസിക്കുന്ന ഡോക്‌ടമാരെ കണ്ട് കാര്യങ്ങൾ വിലയിരുത്തി.

Read also : സംസ്‌ഥാനത്തെ ക്ഷയരോഗ നിവാരണ പദ്ധതി; മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE