സൗത്ത് ബീച്ചിലെ ചുവരിൽ കോഴിക്കോടിന്റെ ചരിത്രമൊരുക്കി ഏഴ് കലാകാരൻമാർ

By Desk Reporter, Malabar News
kozhikode-south-beach
Ajwa Travels

കോഴിക്കോട്: ഇനി മുതൽ കോഴിക്കോട് സൗത്ത് ബീച്ചിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് നഗരത്തിന്റെ ചരിത്രം അറിയണമെങ്കിൽ ചുവരിലേക്ക് ഒന്ന് നോക്കിയാൽ മാത്രം മതി. സൗത്ത് ബീച്ചിലെ ചുവരിൽ കോഴിക്കോടിന്റെ ചരിത്രം പറയുന്ന ചുവർ ചിത്രങ്ങൾ ഒരുക്കിയിരിക്കുകയാണ് ഏഴ് കലാകാരൻമാർ. കെപി പ്രജീഷ്, കെസി ജയേഷ്, ഷിജു കട്ടാങ്ങൽ, പ്രബീഷ് ഇമ്പ്രലത്ത്, സ്‌നേഹ, ലാലു, സതീഷ് കുളങ്ങര എന്നിവരാണ് ചിത്രങ്ങൾ വരക്കുന്നത്.

കൈവണ്ടി വലിക്കുന്ന തൊഴിലാളി, സംഗീതം, രുചിക്കൂട്ട്, ബീച്ചിലെ ഉപ്പിലിട്ടത്, സൗത്ത് ബീച്ച്, വലിയങ്ങാടി, കുറ്റിച്ചിറ, ഗുജറാത്തി സ്ട്രീറ്റ് തുടങ്ങി കോഴിക്കോട് നഗരത്തിന്റെ എല്ലാ ആകർഷകങ്ങളും ഈ ചുവരിൽ ഇടംപിടിച്ചിട്ടുണ്ട്. യൂണിവേഴ്‌സൽ ആർട്സിൽ നിന്ന് പഠനം കഴിഞ്ഞ ഈ കലാകാരൻമാർ 23 വർഷത്തിനു ശേഷം ഒത്തു ചേർന്നപ്പോഴാണ് നഗരത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആശയം മുന്നോട്ടുവച്ചത്.

തുടർന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ സൗത്ത് ബീച്ചിൽ ചുവർചിത്രം വരക്കാൻ കരാർ എടുക്കുകയായിരുന്നു. 10 ദിവസം മുൻപാണ് അവർ ചിത്രംവര ആരംഭിച്ചത്. പുലർച്ചെ അഞ്ചിന് ആരംഭിക്കുന്ന ചിത്രംവര വൈകിട്ട് 6.30നാണ് നിർത്താറ്. 3000 ചതുരശ്ര അടിയിലാണ് ചിത്രങ്ങൾ ഒരുക്കുന്നത്. ഇന്ന് ചിത്രംവര അവസാനിക്കും.

Malabar News:  കുടിവെള്ള ക്ഷാമം; ബാണാസുര ഡാം തുറന്നു; ആശ്വാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE