ഷീനക്ക് സഹായവുമായി സഹപാഠികളും അധ്യാപകരും എത്തി

By Desk Reporter, Malabar News
Helping hands to Sheena
യൂണിറ്റി കൂട്ടായ്‌മ സ്വരൂപിച്ച തുക പുറമേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിലക്ഷ്‌മിക്ക് കൈമാറുന്നു

കോഴിക്കോട്: ഇരുവൃക്കകളും തകരാറിലായ അരൂർ നടേമ്മലിലെ കുന്നോത്ത് മീത്തൽ ഷീനക്ക് മുൻപോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്‌നം ആയിരുന്നു. എന്നാൽ, ചികിൽസയും മറ്റും നടത്തികൊണ്ട് പോകുന്നതിൽ വളരെ പ്രയാസമനുഭവിച്ച ഇവരെ സഹായിക്കാൻ സഹപാഠികളും പൂർവ അധ്യാപകരും എത്തിയതോടെ ഷീനയുടെ മനസിൽ വീണ്ടും പ്രതീക്ഷ നാമ്പിട്ടു.

കക്കട്ടിൽ പ്രവർത്തിച്ചിരുന്ന യൂണിറ്റി പാരലൽ കോളേജിലെ പൂർവ അധ്യാപക, വിദ്യാർഥി വാട്‍സ്ആപ്പ് കൂട്ടായ്‌മ ഷീനയുടെ ചികിൽസാ ഫണ്ടിലേക്ക് 2,13,550 രൂപയാണ് നൽകിയത്. പുറമേരി പഞ്ചായത്ത് പ്രസിഡണ്ടും ചികിൽസാ സഹായ കമ്മിറ്റി ചെയർപേഴ്‌സണുമായ വികെ ജ്യോതിലക്ഷ്‌മിക്ക് തുക കൈമാറി. ആർപി മഹേഷ് അധ്യക്ഷത വഹിച്ചു. മനോജ് അരൂർ, കൂടത്താങ്കണ്ടി രവി, എൻകെ മനോജൻ, പികെ പത്‌മനാഭൻ, എപി രാജീവൻ, എപി വിനോദൻ, രേഷ്‌മ വിജിലേഷ് എന്നിവർ സംസാരിച്ചു.

Most Read:  ഗർഭിണിയായ പൂച്ചയുടെ രക്ഷകർക്ക് ദുബായ് ഭരണാധികാരിയുടെ 40 ലക്ഷം രൂപ സമ്മാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE