ഷിബു ബേബി ജോൺ മാറിനിൽക്കില്ല; മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആർഎസ്‌പി

By Staff Reporter, Malabar News
RSP-KERALA
Ajwa Travels

കൊല്ലം: പാർട്ടിയിൽ നിന്ന് അവധിയെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയതായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനം തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വ്യക്‌തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടിയിൽ നിന്നും അവധിക്ക് അപേക്ഷിച്ചതായി ഷിബു ബേബി ജോൺ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് മറ്റൊരു മുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ച് തങ്ങൾ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന് ആർഎസ്‌പി സംസ്‌ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. അത്തരമൊരു ആലോചന വേണ്ടി വന്നാൽ അപ്പോൾ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ആർഎസ്‌പിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന് ചില വാർത്തകൾ കണ്ടു, അതൊന്നും ശരിയല്ലെന്നും അസീസ് വ്യക്‌തമാക്കി.

ആർഎസ്‌പിക്ക് അത്രത്തോളം ഗതികേടില്ലെന്നും ഏതെങ്കിലും മുന്നണിയിലേക്ക് പോകാൻ കോവൂർ കുഞ്ഞുമോന്റെ ക്ഷണം വേണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു. 2014ന് ശേഷം എൽഡിഎഫുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ആർഎസ്‌പിക്ക് എൽഡിഎഫിലേക്ക് പോകേണ്ടി വന്നാൽ ആരോടാണ് സംസാരിക്കേണ്ടതെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ന് നടന്ന ആർഎസ്‌പി നേതൃയോഗത്തിൽ മുന്നണി വിടണമെന്ന ആവശ്യം പാർട്ടി നേതാക്കളിൽ നിന്നുയർന്നു. എന്നാൽ ജയപരാജയത്തിന്റെ പേരിൽ മുന്നണിവിടേണ്ട എന്ന അഭിപ്രായ സമന്വയത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് എത്തിച്ചേരുകയായിരുന്നു. എന്നാൽ ഭാവിയിൽ മുന്നണി മാറ്റത്തിനുള്ള സാധ്യതകളെ പാർട്ടി പൂർണമായി തള്ളിക്കളഞ്ഞുമില്ല.

Read Also: കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും; മാർഗനിർദ്ദേശം പുറപ്പെടുവിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE