ഉത്തർപ്രദേശ്​ തിരഞ്ഞെടുപ്പ്; സഖ്യ സാധ്യത തള്ളാതെ ശിവസേന

By Syndicated , Malabar News
UP election
Ajwa Travels

മുംബൈ: ഉത്തർപ്രദേശ്​ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യ സാധ്യത തള്ളാതെ ശിവസേന. മുഴുവൻ സീറ്റിലും സ്‌ഥാനാർഥികളെ നിർത്തുമെന്നും നിലവിൽ ഒരുപാർട്ടിയുമായും​ സഖ്യമില്ലെന്നുമാണ് നിലപാട്. അതേസമയം സഖ്യ സാധ്യത തള്ളിക്കളയാനും ശിവസേന തയ്യാറായില്ല. തിരഞ്ഞെടുപ്പ്​ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ശിവസേന നേതാക്കൾ ലഖ്‌നൗവിൽ ചേർന്ന യോഗത്തിലാണ് എല്ലാ സീറ്റിലും മൽസരിക്കാനുള്ള തീരുമാനമെടുത്തത്.

സംസ്​ഥാനത്തെ ക്രമസമാധാന നില തകരാറിലായെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ​ കാട്ടുഭരണമാണ്​ നടക്കുന്നത് എന്നുമായിരുന്നു യുപി ശിവസേന തലവൻ താക്കുർ അനിൽ സിംഗ് പ്രതികരിച്ചത്. വിദ്യാഭ്യാസമേഖല, ആരോഗ്യമേഖല, കോവിഡ്​ മഹാമാരി പ്രതിസന്ധി, കർഷക പ്രക്ഷോഭം തുടങ്ങിയവ ഉയർത്തിക്കാട്ടി ബിജെപിയേയും യോഗി സർക്കാരിനെയും നേരിടാനാണ് ശിവസേന ലക്ഷ്യമിടുന്നത്.

2022ന്റെ തുടക്കത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്​ നടക്കുമെന്നാണ്​ കണക്കുകൂട്ടൽ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കാൻ യുപി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ 312 എണ്ണം നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ്​ സർക്കാർ അധികാരം ഏറ്റെടുത്തത്. നാലുവർഷം ബിജെപി സർക്കാർ സംസ്‌ഥാനത്ത്‌ നടത്തിയ വികസന പ്രവർത്തനങ്ങൾ മുൻവർഷങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ​ നടത്തിയിട്ടില്ല എന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ വാദം.

എന്നാൽ കോവിഡ്​, അജ്‌ഞാത രോഗം എന്നിവ പ്രതിരോധിക്കുന്നതിൽ സർക്കാരിന് സംഭവിച്ച വീഴ്‌ച ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ പ്രചാരണം. കോൺഗ്രസ് സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പ്​ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും ​കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി യുപിയിൽ തമ്പടിച്ചിട്ടുണ്ട്​.

Read also: ഗുജറാത്ത്; പ്രഫുല്‍ പട്ടേൽ മുഖ്യമന്ത്രിയായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE