ന്യൂഡെല്‍ഹി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേൽ അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയാകാനുള്ള സാധ്യത പട്ടികയില്‍. ഗുജറാത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്‌തനാണ്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് പരിഗണിക്കാൻ സാധ്യതയുള്ള മറ്റൊരാൾ. പട്ടേല്‍, പാട്ടീദാർ കുടുംബങ്ങൾക്കാണ് ഇത്തവണ മുൻഗണന.
ജൂലൈയില്‍ കേന്ദ്രമന്ത്രിയായ മന്‍സൂഖ് മാണ്ഡവ്യ, സംസ്‌ഥാന കൃഷിമന്ത്രി ആര്‍സി ഫാല്‍ദു, കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. വിഷയത്തിൽ ചര്‍ച്ച നടത്താന്‍ ബിജെപി ഓര്‍ഗനൈസിങ് സെക്രട്ടറി ബിഎല്‍ സന്തോഷും സംഘവും അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചതിനെ തുടർന്നാണ് പ്രഫുൽ പട്ടേലിന് സാധ്യതയേറിയത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീർത്തും അപ്രതീക്ഷിതമായി ഗുജറാത്ത് മുഖ്യമന്തി സ്‌ഥാനത്ത് നിന്നും വിജയ് രൂപാണി രാജി വെക്കുന്നത്.
രൂപാണി തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. പിന്നീട് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. 2016 ഓഗസ്‌റ്റ് മുതല്‍ മുഖ്യമന്ത്രി സ്‌ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജിക്ക് പിന്നിലുള്ള കാരണം വ്യക്‌തമാക്കിയിട്ടില്ല.
Read also: സത്യപ്രതിജ്‌ഞയില്ല; പാഴ്‌ചിലവെന്ന് താലിബാൻ