കാബൂൾ: താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങുകൾ ഒഴിവാക്കിയതായി റിപ്പോർട്. പണവും മറ്റ് വിഭവങ്ങളും പാഴാക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് തീരുമാനമെന്നാണ് വിവരം. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ 20ആം വാർഷിക ദിവസം താലിബാൻ സർക്കാർ സത്യപ്രതിജ്‌ഞ ചെയ്യുമെന്നായിരുന്നു പുറത്തു വന്നിരുന്ന വിവരങ്ങൾ. എന്നാൽ താലിബാൻ ചടങ്ങുകൾ വേണ്ടെന്ന് വെച്ചതായാണ് ലഭിക്കുന്ന വിവരം.
സത്യപ്രതിജ്‌ഞാ ചടങ്ങ് റദ്ദാക്കിയതായി സര്‍ക്കാരിന്റെ കള്‍ച്ചറല്‍ കമ്മീഷന്‍ അംഗം ഇമാനുല്ല സമന്‍ഗാനി ട്വീറ്റ് ചെയ്‌തു. മന്ത്രിസഭ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞുവെന്നും ഇമാനുല്ല വ്യക്‌തമാക്കി.
സഖ്യകക്ഷികളായ രാജ്യങ്ങളുടെ എതിർപ്പിനെ തുടർന്നാണ് വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ വാർഷിക ദിനത്തിൽ നടത്താനിരുന്ന സത്യപ്രതിജ്‌ഞാ ചടങ്ങ് ഒഴിവാക്കിയതെന്ന് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അന്നേ ദിവസം ചടങ്ങ് നടത്തിയാൽ പങ്കെടുക്കില്ലെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. റഷ്യ, ചൈന, ഖത്തര്‍, തുര്‍ക്കി, പാക്കിസ്‌ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് ചടങ്ങിലേക്കു താലിബാൻ ക്ഷണിച്ചിരുന്നത്.
Read also: വിജയ് രൂപാണിയുടെ രാജി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണക്കുകൂട്ടൽ; മേവാനി