ഒടിടി വെബ് സീരീസുകളിൽ ‘അശ്ളീലത’ നിരോധിക്കണം; നടൻ പിയുഷ് മിശ്ര

By Staff Reporter, Malabar News
Piyush Mishra
പിയുഷ് മിശ്ര

ഇൻഡോർ: ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യപ്പെടുന്ന വെബ് സീരീസുകളിൽ ‘അശ്ളീലത’ നിരോധിക്കണമെന്ന് പ്രശസ്‌ത ബോളിവുഡ് നടനും നാടക നടനുമായ പിയുഷ് മിശ്ര. ഇൻ‌ഡോർ സാഹിത്യോൽസവത്തിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വെബ് സീരീസുകളിൽ അശ്ളീലത അനാവശ്യമായി ഉപയോഗിക്കുന്നു, അതിൽ നിരോധനം ഏർപ്പെടുത്തണം,’ മിശ്ര പറഞ്ഞു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ആമസോൺ പ്രൈം ഇന്ത്യയുടെ ‘താണ്ഡവ്’ വെബ് സീരീസിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്‌താവന.

‘താണ്ഡവ്’, ‘മിർസാപൂർ’ എന്നീ വെബ് സീരീസുകളിലെ ചില രംഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് പരാമർശിച്ച മിശ്ര, അനാവശ്യമായ വിവാദങ്ങൾ സൃഷ്‌ടിക്കുന്നതിലൂടെ യാതൊരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്ന് പറഞ്ഞു.

അതേസമയം ഒടിടി മാദ്ധ്യമത്തിലൂടെ നിരവധി പ്രതിഭകൾക്ക് അവസരങ്ങൾ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ ബോളിവുഡിലെ മയക്കുമരുന്ന് കേസുകളെ കുറിച്ചും എൻ‌സി‌ബിയുടെ അന്വേഷണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു, എൻ‌സി‌ബി കേസിൽ ശരിയായ വിധത്തിൽ പ്രവർത്തിക്കുന്നില്ല എന്നും ചോദ്യം ചെയ്യലിനായി കുറച്ച് പേരെ മാത്രം വിളിക്കുകയും പിന്നീട് അവരെ പോകാൻ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

‘മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രമുഖർക്കെതിരെ എൻ‌സി‌ബി റെയ്ഡ് നടത്താൻ തുടങ്ങിയാൽ അത് ധാരാളം ആളുകൾക്ക് പ്രശ്‌നമുണ്ടാക്കും. അതിനാൽ എൻ‌സി‌ബി ഇത്തരത്തിലുള്ള ഒന്നും ചെയ്യുന്നില്ല. എൻ‌സി‌ബി റെയ്ഡിനിടെ 100 ഗ്രാം അല്ലെങ്കിൽ 200 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്, എന്നാൽ അതിൽ കാര്യമില്ല. വലിയ അളവിൽ കൊക്കെയ്ൻ കഴിക്കുന്ന ആളുകളെ എൻ‌സി‌ബി ശ്രദ്ധിക്കുന്നില്ല’, മിശ്ര പറഞ്ഞു.

Read Also: ഫേസ്ബുക്ക് വിവരചോർച്ച; കമ്പനികളുടെ വിശദീകരണം തൃപ്‌തികരമല്ല, സിബിഐ മുന്നോട്ട് തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE