ആലപ്പുഴ: മാതാവിനെ ക്രൂരമായി ആക്രമിച്ചതിന് അറസ്‌റ്റിലായ സൈനികനെ റിമാന്‍ഡ് ചെയ്‌തു. ബെംഗളൂരുവില്‍ ട്രേഡ്സ്മാനായി ജോലിചെയ്യുന്ന മുട്ടം ആലക്കോട്ടില്‍ സുബോധിനെയാണ് (37) ഹരിപ്പാട് ജുഡീഷ്യന്‍ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തത്.
വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതെന്ന് കരീലക്കുളങ്ങര എസ്ഐ എ ഷഫീക്ക് പറഞ്ഞു. കൂടാതെ എഫ്ഐആര്‍ റിപ്പോര്‍ട് ഉള്‍പ്പെടെയുള്ള രേഖകള്‍ സൈന്യത്തിനു കൈമാറുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
70കാരിയായ ശാരദയെയാണ് മകന്‍ സുബോധ് അതിക്രൂരമായി മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇയാളെ പോലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ സുബോധ് അമ്മയുടെ വളയും മാലയും ഊരിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതാണ് മര്‍ദ്ദനത്തിന് കാരണം. ഇയാളുടെ സഹോദരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Read also: ധീരജ് വധക്കേസ്; കെഎസ്‌യു പ്രവർത്തകരുടെ അറസ്‌റ്റ് ഇന്ന്