കാർഷിക മേഖലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കും; ബജറ്റിൽ പ്രത്യേക പരിഗണന

By Team Member, Malabar News
budget

തിരുവനന്തപുരം : ഇത്തവണത്തെ സംസ്‌ഥാന ബജറ്റിൽ കാർഷിക മേഖലക്കും പ്രത്യേക പരിഗണന നൽകികൊണ്ടുള്ള പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ നാല് ശതമാനം പലിശ നിരക്കില്‍ 2000 കോടി രൂപയുടെ വായ്‌പ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. വാണിജ്യാടിസ്‌ഥാനത്തിൽ ആയിരിക്കും വായ്‌പ നല്‍കുകയെന്നും മന്ത്രി വ്യക്‌തമാക്കി.

ഇതിനൊപ്പം തന്നെ കാർഷിക രംഗത്ത് ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിനും ഇത്തവണത്തെ ബജറ്റ് മുൻ‌തൂക്കം നൽകുന്നുണ്ട്. കർഷകർക്കായി കോള്‍ഡ് സ്‌റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കുമെന്നും, ഇതിനായി 10 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളതെന്നും മന്ത്രി പ്രഖ്യാപിച്ചു. കൂടാതെ കാർഷിക ഉല്‍പന്ന വിപണനത്തിനും ബജറ്റില്‍ 10 കോടി അനുവദിച്ചു.

സംസ്‌ഥാനത്ത് കാർഷിക ഉൽപ്പന്ന വിതരണത്തിനായി ശൃംഖലയുണ്ടാക്കുമെന്നും, വ്യവസായ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള ഉൽപന്നങ്ങള്‍ പ്രോൽസാഹിപ്പിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ഒപ്പം കുറഞ്ഞ പലിശക്ക് കർഷകർക്ക് വായ്‌പ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

Read also : കുട്ടികളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിന് പദ്ധതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE