തൃശൂർ: തിരുവനന്തപുരത്തേക്ക് പുറപ്പെട്ട രാജധാനി എക്‌സ്‌പ്രസിന് നേരെ തൃശൂർ പാമ്പൂരില്‍ വെച്ച് കല്ലേറ്. രണ്ട് ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല. ആറു മണിക്കാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം തുടങ്ങി. അൽപ സമയത്തിന് ശേഷം രാജധാനി എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു.
Most Read: ശബരിമലയിൽ ദർശനം നടത്തിയത് യുവതിയല്ല; വിശദീകരണവുമായി ദേവസ്വം ബോർഡ്