സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണം; സമരം ശക്‌തമാക്കാൻ കെജിഎംഒ

By News Desk, Malabar News
kuthiravattam mental hospital
Ajwa Travels

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കുകയാണ് കെജിഎംഒഎ. സൂപ്രണ്ടിനെ തിരിച്ചെടുത്തില്ലെങ്കിൽ പ്രതിഷേധം സംസ്‌ഥാന വ്യാപകമാക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂപ്രണ്ടിനെതിരായുള്ള സസ്‌പെൻഷനിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത് നിരവധി അസൗകര്യങ്ങൾക്ക് ഇടയിലാണ്. ഇതിനിടെ സൂപ്രണ്ടിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം അദ്ദേഹം ചെയ്‌തിരുന്നു. റിമാൻഡ് പ്രതിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം പോലീസിനാണെന്നും പ്രതി രക്ഷപെട്ടതിന് സൂപ്രണ്ടിനെ മാത്രം പഴി ചാരുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് കെജിഎംഒയുടെ നിലപാട്. അതിനാൽ സസ്‌പെൻഷൻ പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.

അതേസമയം, സൂപ്രണ്ടിന് ലഭിക്കേണ്ട സ്‌ഥാനക്കയറ്റം തടയാൻ വേണ്ടിയാണ് സസ്‌പെൻഷൻ നടപടിയെന്നും അത്തരത്തിൽ നീക്കമുണ്ടായതായി സ്‌ഥിരീകരിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കെജിഎംഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൊവ്വാഴ്‌ച പുലർച്ചെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വാഹനമോഷണ കേസിലെ പ്രതി ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപെട്ടത്. മോഷ്‌ടിച്ച് ബൈക്കുമായി പോകുന്നതിനിടെ ഇയാൾ അപകടത്തിൽ മരിച്ചു. തുടർന്നാണ് സൂപ്രണ്ടിനെ സസ്‌പെൻഡ്‌ ചെയ്‌തത്‌.

Most Read: വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; നടപടി കടുപ്പിക്കും, അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE