എസ്‌വൈഎസ്‌ ‘സാന്ത്വന സദനം’; കാരുണ്യ ഹസ്‌തവുമായി വീണ്ടും പ്രവാസികൾ

By Desk Reporter, Malabar News
Santhwana Sadhanam
സാന്ത്വന സദനം; മുൻവശത്തിന്റെ കമ്പ്യൂട്ടർ മാതൃക

മഞ്ചേരി: മനുഷ്യ സമൂഹത്തിലെ വേദനിക്കുന്നവർക്ക് സാന്ത്വനമേകാൻ മഞ്ചേരിയിൽ എസ്‌വൈഎസിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്ന സാന്ത്വന സദനത്തിലേക്ക് പ്രവാസികളുടെ സഹായം വീണ്ടും.

ഖത്തർ എസ്‌വൈഎസ്‌ മലപ്പുറം ചാപ്റ്ററും, ‌ഇന്ത്യൻ കൾചറൽ ഫൗണ്ടേഷന്റെ (ഐസിഎഫ്) സൗദിയിലെ ‘ബുറൈദ’ സെൻട്രൽ കമ്മിറ്റി ഭാരവാഹികളുമാണ് ഇന്ന് സഹായവുമായി എത്തിയത്. സഹജീവികളുടെ കണ്ണീരൊപ്പാൻ എസ്‌വൈഎസ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എന്നും പ്രവാസികൾ തണലായിട്ടുണ്ട്. ഇവരുടെ അധ്വാനത്തിലെ വലിയൊരു പങ്കും ഇത്തരം പ്രവർത്തികൾക്ക് മാറ്റിവെച്ചതുകൊണ്ടാണ് കേരളത്തിലിന്ന് കാണുന്ന അനേകം മാനവസേവാ കേന്ദ്രങ്ങൾ ഉണ്ടായത്. സാന്ത്വന സദനത്തിനും തുടക്കം മുതൽ പ്രവാസികളായ വിശ്വാസികളുടെ നിർലോഭമായ സഹായങ്ങൾ ലഭിച്ചിരുന്നു; ഭാരവാഹികൾ പറഞ്ഞു.

സാന്ത്വന സദനത്തിൽ നടന്ന ചടങ്ങിൽ ഇവരുടെ സഹായം എസ്‌വൈഎസ്‌ ജില്ലാ ഭാരവാഹികൾ സ്വീകരിച്ചു. സൗദി ‘ബുറൈദ’ ഭാരവാഹികളായ പറമ്പത്ത് മൂസ മുസ്‌ലിയാർ മരത്തിൻ കടവ്, കുഞ്ഞി മുഹമ്മദ് ഇരുമ്പുഴി, സികെ സെയ്‌തലവി മുസ്‌ലിയാർ മുണ്ടമ്പ്രയുമാണ് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ചടങ്ങിലേക്ക് വന്നത്.

ഖത്തർ എസ്‌വൈഎസ്‌ മലപ്പുറം ചാപ്റ്ററിനെ പ്രതിനിധീകരിച്ച് നേതാക്കളായ റഹ്‍മത്തുള്ള സഖാഫി ചീക്കോട്, സഈദലി സഖാഫി പടിഞ്ഞാറ്റുമുറി, സ്വാദിഖ് കാളാവ്, എഞ്ചീനിയർ സൈദലവി തുടങ്ങിയവരും സഹായം ഏറ്റുവാങ്ങൽ ചടങ്ങിൽ സംബന്ധിച്ചു. സാന്ത്വന സദനം സമർപ്പണത്തിന്റെ മുന്നോടിയായി മഞ്ചേരി മെഡിക്കൽ കോളേജിൽ സേവനമനുഷ്‌ടിച്ച് വരുന്ന നാനൂറിലധികം സന്നദ്ധ പ്രവർത്തകരുടെ സംഗമവും നടന്നു.

Most Read: വീണ്ടും ആൾക്കൂട്ടകൊല; ബിഹാറിൽ കന്നുകാലി മോഷണം ആരോപിച്ച് യുവാവിനെ മർദ്ദിച്ചു കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE