Thu, May 9, 2024
30.5 C
Dubai
Home Tags India covid

Tag: india covid

കോവിഡ് വ്യാപനം; കണ്ടെയ്ൻമെന്റ് സോണുകൾ മേയ് 31 വരെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡെൽഹി: കോവിഡ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകൾ മേയ് 31 വരെ തുടരണമെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നേരത്തെ ഏപ്രിൽ 30 വരെ കണ്ടെയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്താനായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്....

മെയ് പകുതിയോടെ രാജ്യത്ത് സജീവ കോവിഡ് രോഗികൾ 35 ലക്ഷമാവും; വിദഗ്‌ധർ

ന്യൂഡെൽഹി: മെയ് പകുതിയോടെ ഇന്ത്യയിൽ സജീവ കോവിഡ് രോഗികളുടെ എണ്ണം 33-35 ലക്ഷം ആകുമെന്ന് വിദഗ്‌ധർ. അടുത്ത മൂന്നാഴ്‌ചക്കുള്ളിൽ സജീവ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് ഈ നിഗമനം വ്യക്‌തമാക്കുന്നത്. ഐഐടി കാൺപുരിലെ മനീന്ദ്ര...

ഇന്ത്യ- യുകെ സർവീസുകൾ എയര്‍ ഇന്ത്യ റദ്ദാക്കി

ഡെൽഹി: ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളില്‍...

‘കോവിഡ് പടരാൻ കാരണം മോദിയുടെ അജ്‍ഞത’; പ്രശാന്ത് കിഷോർ

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജ്‌ഞതയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. രോഗവ്യാപനത്തെ പറ്റി യാതൊരു ദീര്‍ഘവീക്ഷണവും മോദിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

രാജ്യത്ത് കോവിഡ് വ്യാപനം കുറക്കാൻ ലോക്ക്ഡൗൺ മാത്രമാണ് പോംവഴിയെന്ന് ആരോഗ്യ വിദഗ്‌ധൻ

ന്യൂഡെൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്‌തമാകുന്നതിനിടെ രോഗ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ മാത്രമാണ് ഏക പോംവഴിയെന്ന് ആരോഗ്യ വിദഗ്‌ധൻ ഡോക്‌ടര്‍ അഗര്‍വാള്‍. ഡെല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലെ മുതിര്‍ന്ന ഡോക്‌ടറാണ് അഗര്‍വാള്‍. ജനിതകമാറ്റം...

‘പരിശോധനയില്ല, വെന്റിലേറ്ററില്ല’; പിഎം കെയർ ഫണ്ട് എവിടെയെന്ന ചോദ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിഎം കെയര്‍ ഫണ്ട് എവിടെപ്പോയെന്ന് രാഹുല്‍ ചോദിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ആശുപത്രിയില്‍ പരിശോധനകളോ...

‘രാജ്യത്ത് ഇനി പൂർണ്ണമായ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കില്ല’; നിർമല സീതാരാമൻ

ഡെൽഹി: രാജ്യത്താകെ ഇനി പൂർണ്ണമായ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കില്ല, പ്രാദേശികമായി നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇനിയൊരു ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തെ വീണ്ടും വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാൻ കേന്ദ്ര സർക്കാരിന്...

കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ; റായ്‌പൂരിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് കോവിഡ്

റായ്‌പൂർ: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്, വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട മോശം വാർത്തകളാണ് അനുദിനം പുറത്തുവരുന്നത്. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്‌ട്രയിൽ നിന്ന് മാത്രമല്ല ഇത്തരം വാർത്തകൾ ലഭിക്കുന്നത്....
- Advertisement -